നാലിലൊന്നു പോലും എണ്ണിക്കഴിഞ്ഞിട്ടില്ല, ഇപ്പോള്‍ വരുന്നത് നഗരപ്രദേശങ്ങളില്‍ നിന്നുള്ള ലീഡ്; ഗ്രാമപ്രദേശങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് ആര്‍ജെഡിയും മഹാസഖ്യവും
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മന്ദഗതിയില്‍. ആകെയുള്ള വോട്ടിന്റെ നാലിനൊന്നു പോലും ഇപ്പോഴും എണ്ണിയിട്ടില്ല എന്നാണ് സംസ്ഥാനത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 243 സീറ്റുകളില്‍ 126 സീറ്റുകളില്‍ ലീഡ് നേടി എന്‍ഡിഎയാണ് മുമ്പില്‍. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് വോട്ടെണ്ണുന്നതിനാലാണ് മന്ദഗതിയിലാവുന്നതിന്റെ കാരണം.നഗരപ്രദേശങ്ങളിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണികഴിഞ്ഞിട്ടുള്ളത്. നഗരപ്രദേശങ്ങള്‍ എന്‍ഡിഎക്കാണ് ലീഡ് നല്‍കിയത്. 24 സീറ്റുകളില്‍ ഭൂരിപക്ഷം 500ന് താഴെ ആണ്. 23 സീറ്റുകളില്‍ ലീഡ് നില ആയിരത്തിന് താഴെയാണ്. ഗ്രാമപ്രദേശങ്ങളിലേക്ക് കടക്കുമ്പോള്‍ തങ്ങളുടെ നില മാറുമെന്നാണ് ആര്‍ജെഡി പ്രതീക്ഷിക്കുന്നത്. […]

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മന്ദഗതിയില്‍. ആകെയുള്ള വോട്ടിന്റെ നാലിനൊന്നു പോലും ഇപ്പോഴും എണ്ണിയിട്ടില്ല എന്നാണ് സംസ്ഥാനത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 243 സീറ്റുകളില്‍ 126 സീറ്റുകളില്‍ ലീഡ് നേടി എന്‍ഡിഎയാണ് മുമ്പില്‍.
കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് വോട്ടെണ്ണുന്നതിനാലാണ് മന്ദഗതിയിലാവുന്നതിന്റെ കാരണം.നഗരപ്രദേശങ്ങളിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണികഴിഞ്ഞിട്ടുള്ളത്. നഗരപ്രദേശങ്ങള്‍ എന്‍ഡിഎക്കാണ് ലീഡ് നല്‍കിയത്.
24 സീറ്റുകളില്‍ ഭൂരിപക്ഷം 500ന് താഴെ ആണ്. 23 സീറ്റുകളില്‍ ലീഡ് നില ആയിരത്തിന് താഴെയാണ്.
ഗ്രാമപ്രദേശങ്ങളിലേക്ക് കടക്കുമ്പോള്‍ തങ്ങളുടെ നില മാറുമെന്നാണ് ആര്‍ജെഡി പ്രതീക്ഷിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ആര്‍ജെഡിക്ക് വോട്ടുണ്ട്. ഗ്രാമീണ മേഖല സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനാണ് സാധ്യത.