പൊലീസുകാർ ഡ്യൂട്ടിക്കിടെ ഫോൺ ഉപയോഗിക്കരുത്; കർശന നിർദ്ദേശവുമായി ബീഹാർ
ബിഹാറിൽ ഡ്യൂട്ടിക്കിടെ പൊലീസുകാർ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. ഡ്യൂട്ടിക്കിടെ പൊലീസുകാർ സാമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇതുസംബന്ധിച്ച് സർക്കാർ നിർദ്ദേശം പുറത്തിറക്കിയത്. ഡ്യൂട്ടിക്കിടെ ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ ഉപയോഗം പൊലീസ് സേനയെ തീർത്തും കളങ്കപ്പെടുത്തുന്നതാണെന്നും ഉത്തരവിൽ പറയുന്നു. പൊലീസുകാർ ഡ്യൂട്ടി സമയത്ത് അനാവശ്യമായി ഫോൺ ഉപയോഗിക്കുന്നത് കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുന്നതായും അതുകൊണ്ട് തന്നെ നിയമം ഉടൻ പ്രബല്ല്യത്തിൽ വരുത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ALSO READ: ‘കേന്ദ്രം 307% നികുതി വര്‍ധിപ്പിച്ചു, പെട്രോള്‍ എക്സൈസ് തീരുവയില്‍ സംസ്ഥാനത്തിന് കിട്ടുന്നത് വെറും 4 […]
2 Jun 2021 4:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിഹാറിൽ ഡ്യൂട്ടിക്കിടെ പൊലീസുകാർ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. ഡ്യൂട്ടിക്കിടെ പൊലീസുകാർ സാമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇതുസംബന്ധിച്ച് സർക്കാർ നിർദ്ദേശം പുറത്തിറക്കിയത്. ഡ്യൂട്ടിക്കിടെ ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ ഉപയോഗം പൊലീസ് സേനയെ തീർത്തും കളങ്കപ്പെടുത്തുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
പൊലീസുകാർ ഡ്യൂട്ടി സമയത്ത് അനാവശ്യമായി ഫോൺ ഉപയോഗിക്കുന്നത് കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുന്നതായും അതുകൊണ്ട് തന്നെ നിയമം ഉടൻ പ്രബല്ല്യത്തിൽ വരുത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥർ സമൂഹ മാധ്യമവും മറ്റും ഉപയോഗിക്കുന്നത് ജോലിയിക്ക് വെല്ലുവിളിയാകുമെന്നും അതിനാൽ ഫോൺ ഉപയോഗം കുറയ്ക്കണമെന്നും അതിനായി നിയമം ഉടൻ പ്രബല്ല്യത്തിൽ വരുത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.