Top

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മഹാസഖ്യത്തിന് 110 സീറ്റ്, കണക്കുകള്‍ ഇങ്ങനെ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തി. കേവലഭൂരിപക്ഷത്തിലും അധികം സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. എന്‍ഡിഎയ്ക്ക് 125 സീറ്റും മഹാസഖ്യത്തിന് 110 സീറ്റുമാണ് ലഭിച്ചത്. ഇതോടെ നിതീഷ് കുമാര്‍ ഏഴാം തവണയും ബിഹാറിന്റെ മുഖ്യമന്ത്രിയയേക്കും. 19 ല്‍ അധികം മണിക്കൂര്‍ നീണ്ട നിന്ന വേട്ടെണ്ണലിന് ശേഷമാണ് ബീഹാറില്‍ ഫല പ്രഖ്യാപനം. ബിജെപിക്ക് 74 സീറ്റും, ജെഡിയുവിന് 43 സീറ്റും ലഭിച്ചു. ഇതിന് പുറമേ വിഐപിക്ക് എച്ച്എഎമ്മിനും 4 സീറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ ആര്‍ജെഡി 75 സീറ്റുകള്‍ നേടി ഒറ്റകക്ഷിയായി. […]

10 Nov 2020 9:07 PM GMT

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മഹാസഖ്യത്തിന് 110 സീറ്റ്, കണക്കുകള്‍ ഇങ്ങനെ
X

ബിഹാറില്‍ വീണ്ടും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തി. കേവലഭൂരിപക്ഷത്തിലും അധികം സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. എന്‍ഡിഎയ്ക്ക് 125 സീറ്റും മഹാസഖ്യത്തിന് 110 സീറ്റുമാണ് ലഭിച്ചത്. ഇതോടെ നിതീഷ് കുമാര്‍ ഏഴാം തവണയും ബിഹാറിന്റെ മുഖ്യമന്ത്രിയയേക്കും.

19 ല്‍ അധികം മണിക്കൂര്‍ നീണ്ട നിന്ന വേട്ടെണ്ണലിന് ശേഷമാണ് ബീഹാറില്‍ ഫല പ്രഖ്യാപനം.

ബിജെപിക്ക് 74 സീറ്റും, ജെഡിയുവിന് 43 സീറ്റും ലഭിച്ചു. ഇതിന് പുറമേ വിഐപിക്ക് എച്ച്എഎമ്മിനും 4 സീറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ ആര്‍ജെഡി 75 സീറ്റുകള്‍ നേടി ഒറ്റകക്ഷിയായി. കോണ്‍ഗ്രസിന് 19 സീറ്റും ഇടത് പാര്‍ട്ടികള്‍ക്ക് 16 സീറ്റും ലഭിച്ചു.

ഉവൈസിയുടെ എഐഎംഐഎമ്മിന് 5 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ അന്തിമ ഫലം വന്നാല്‍ മാത്രമെ സഖ്യം സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തുകയുള്ളൂവെന്നായിരുന്നു ഉവൈസിയുടെ പ്രതികരണം.

Next Story