Top

ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരില്‍ ഭിന്നത രൂക്ഷം, കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് എച്ച്എഎം

ബിഹാറില്‍ എന്‍ ഡി എ കക്ഷികള്‍ക്കിടയിലെ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. നിധീഷ് കുമാര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ എന്‍ ഡി എ സംഖ്യകക്ഷികളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി. രൂപീകരിക്കണമെന്ന് ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയാണ്(എച്ച് എ എം) ആവശ്യപ്പെട്ടത്. എന്‍ ഡി എ സംഖ്യകക്ഷികള്‍ക്കിടയില്‍ പല കാര്യങ്ങളിലും കടുത്ത അഭിപ്രായ ഭിന്നത നിലനില്ക്കുന്നതിനിടെയാണ് എച്ച് എ എമ്മിന്റെ പുതിയ നീക്കം. മാധ്യമങ്ങള്‍ വഴിയോ മറ്റുവിധങ്ങളിലോ പരസ്യമായി ഭിന്നത പ്രകടിപ്പിക്കുന്നതിന് പകരം എന്‍ ഡി എ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതാണ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ […]

10 Jun 2021 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരില്‍ ഭിന്നത രൂക്ഷം, കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് എച്ച്എഎം
X

ബിഹാറില്‍ എന്‍ ഡി എ കക്ഷികള്‍ക്കിടയിലെ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. നിധീഷ് കുമാര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ എന്‍ ഡി എ സംഖ്യകക്ഷികളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി. രൂപീകരിക്കണമെന്ന് ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയാണ്(എച്ച് എ എം) ആവശ്യപ്പെട്ടത്. എന്‍ ഡി എ സംഖ്യകക്ഷികള്‍ക്കിടയില്‍ പല കാര്യങ്ങളിലും കടുത്ത അഭിപ്രായ ഭിന്നത നിലനില്ക്കുന്നതിനിടെയാണ് എച്ച് എ എമ്മിന്റെ പുതിയ നീക്കം.

മാധ്യമങ്ങള്‍ വഴിയോ മറ്റുവിധങ്ങളിലോ പരസ്യമായി ഭിന്നത പ്രകടിപ്പിക്കുന്നതിന് പകരം എന്‍ ഡി എ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതാണ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ലതെന്ന് എച്ച് എ എം വക്താവ് ഡാനിഷ് റിസ്വാന്‍ അഭിപ്രായപ്പെട്ടു. ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരെ തുറന്നുകാണിക്കുന്നതിനും ഇത്തരം ഒരു കമ്മിറ്റിയുടെ രൂപീകരണം കൊണ്ട് സാധ്യമാകുമെന്നും റിസ്വാന്‍ വ്യക്തമാക്കി. എന്‍ ഡി എയിലെ ആരെങ്കിലും സര്‍ക്കാരിനെതിരെ പരസ്യപ്രസ്താവന നടത്തുന്നത് പ്രതിപക്ഷത്തിന് സര്‍ക്കാരിനെ അടിക്കാനുതകുന്ന വിധത്തിലാകരുതെന്നും റിസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ദളിതര്‍ക്കെതിരെയുള്ള ചില വിഭാഗങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ജില്ലാഭരണകൂടങ്ങളുടെ പ്രവര്‍ത്തനത്തില്‍ ബി ജെ പി സംസ്ഥാന മേധാവി സജ്ജയ് ജെയ്സ്വാള്‍ അതൃപ്തി അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഭരണം നിയന്ത്രിക്കുന്നതിന് എന്‍ ഡി എ സംഖ്യകക്ഷികളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് എച്ച് എ എം ആവശ്യപ്പെടുന്നത്. അതേസമയം ജെയ്സ്വാളിന് മുന്‍പ് ഇതേ ആരോപണം സര്‍ക്കാരിനെതിരെ ബി ജെ പി നേതാവ് ജനക് രാമും ഉന്നയിച്ചിരുന്നു. അതിനെതിരെ എച്ച് എ എം ശക്തമായി രംഗത്തെത്തിയിരുന്നു.സംസ്ഥാനത്തെ ദളിത് മുസ്ലീം വിഭാഗങ്ങളുടെ സൗഹാര്‍ദപരമായ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് ജനക് രാമിന്റെ പ്രതികരണത്തോട് എച്ച് എ എം മേധാവി ജതിന്‍ രാം മജ്ജി പ്രതികരിച്ചു.

ബി ജെ പി- ജെ ഡി യു ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണവുമായി എച്ച് എ എം രംഗത്തെത്തുന്നത്. അതിനിടെ നീതിആയോഗ് റിപ്പോര്‍ട്ടില്‍ ബിഹാറിനെ സുസ്ഥിര വികസന സൂചികയില്‍ ഏറ്റവും കുറഞ്ഞ റാങ്ക് നേടിയ സംസ്ഥാനമായി തെരഞ്ഞെടുത്തത് ജെ ഡി യുവിന് കനത്ത പ്രഹരമായി. ഇത് ബി ജെ പിയും ജെ ഡി യവുമായി നിലനില്ക്കുന്ന ഭിന്നത രൂക്ഷമാക്കുകയും ചെയ്്തു. എന്നാല്‍ ബി ജെ പി ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനെ ആശ്വസിപ്പിക്കുന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്

Next Story