മുകേഷ് ഹിസ്സാരിയ സംസ്ക്കരിച്ചത് 200 കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍; ‘നമ്മുടെ സംരക്ഷകന്‍’ചിത്രം പതിച്ച് ഡെറ്റോള്‍
‘കൊവിഡ് മഹാമാരിയുടെ പിടിയില്പ്പെട്ടുഴറുന്ന രാജ്യത്തെ പാവപ്പെട്ടവരുടെ സംരക്ഷകന്‍’ എന്നാണ് ഡെറ്റോള്‍ മുകേഷ് ഹിസ്സാരിയെ രേഖപ്പെടുത്തിയിരിക്കുന്നത്. മുകേഷ് ഹിസ്സാരിയയുടെ ചിത്രം പതിച്ച ഡെറ്റോള്‍ കുപ്പികളാണ് വിപണിയില്‍ ഇനി എത്തുക. ബീഹാര്‍ സ്വദേശിയായ മുകേഷ് കൊവിഡില്‍ മരണത്തിന് കീഴടങ്ങിയ 200 ഓളം പേരുടെ ശവസംസ്ക്കാരങ്ങളാണ് നടത്തിയത്. വൈറസ് ബാധയേറ്റ് മരിച്ചവരുടെ ശരീരം സ്വന്തം ജീവന് പോലും അപകടത്തിലാക്കിയാണ് മുകേഷ് സംസ്ക്കരിച്ചതെന്ന് ഡെറ്റോള്‍ വ്യക്തമാക്കുന്നുണ്ട്. നമ്മുടെ സംരക്ഷകന്‍ എന്നാണ് ഡെറ്റോള്‍ 49കാരനായ മുകേഷിനെ വിശേഷിപ്പിച്ചത്. ഡെറ്റോള്‍ മുകേഷിന് പ്രത്യേക സര്‍ട്ടിഫിക്കറ്റും പ്രദാനം […]
12 July 2021 6:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

‘കൊവിഡ് മഹാമാരിയുടെ പിടിയില്പ്പെട്ടുഴറുന്ന രാജ്യത്തെ പാവപ്പെട്ടവരുടെ സംരക്ഷകന്‍’ എന്നാണ് ഡെറ്റോള്‍ മുകേഷ് ഹിസ്സാരിയെ രേഖപ്പെടുത്തിയിരിക്കുന്നത്. മുകേഷ് ഹിസ്സാരിയയുടെ ചിത്രം പതിച്ച ഡെറ്റോള്‍ കുപ്പികളാണ് വിപണിയില്‍ ഇനി എത്തുക. ബീഹാര്‍ സ്വദേശിയായ മുകേഷ് കൊവിഡില്‍ മരണത്തിന് കീഴടങ്ങിയ 200 ഓളം പേരുടെ ശവസംസ്ക്കാരങ്ങളാണ് നടത്തിയത്. വൈറസ് ബാധയേറ്റ് മരിച്ചവരുടെ ശരീരം സ്വന്തം ജീവന് പോലും അപകടത്തിലാക്കിയാണ് മുകേഷ് സംസ്ക്കരിച്ചതെന്ന് ഡെറ്റോള്‍ വ്യക്തമാക്കുന്നുണ്ട്.
നമ്മുടെ സംരക്ഷകന്‍ എന്നാണ് ഡെറ്റോള്‍ 49കാരനായ മുകേഷിനെ വിശേഷിപ്പിച്ചത്. ഡെറ്റോള്‍ മുകേഷിന് പ്രത്യേക സര്‍ട്ടിഫിക്കറ്റും പ്രദാനം ചെയ്യുന്നുണ്ട്. 2020ല്‍ മുകേഷ് 96 പേരുടെ ശവസംസ്ക്കാരം നടത്തിയപ്പോള്‍ 2021ല്‍ 145 പേരുടെ ശവസംസ്ക്കാരമാണ് മുകേഷ് നടത്തിയത്. താന്‍ നടത്തിയ 52 ശവസംസ്ക്കാരചടങ്ങുകളിലും മരിച്ചവരുടെ ബന്ധുക്കള്‍ വീഡിയോ വഴിയാണ് തന്നെ സമീപിച്ചതെന്ന് മുകേഷ് ഹിസ്സാരിയ പറഞ്ഞു. മതപരമായ ചടങ്ങുകള്‍ മരിച്ചവര്‍ക്കായി താന്‍ ചെയ്തുവരുന്നതായും മുകേഷ് അറിയിച്ചു. അതിനുവേണ്ട ചെലവുകളെല്ലാം തന്നെ പോലുള്ള ചിലര്‍ നല്‍കുന്നുണ്ടെന്നും ഹസ്സാരിയ പറയുന്നു.
മുകേഷ് ഹിേസ്സാരിയ ‘ബ്ലഡ് മെന്‍ ഓഫ് ബിഹാര്‍’ എന്നാണ് അറിയപ്പെടുന്നത്. ബ്ലഡ് ഡൊണേഷന്‍ പ്രവര്‍ത്തനങ്ങളിലും മുകേഷ് ഹിസ്സാരിയ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.. കൂടാതെ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗം കൂടിയാണ് മുകേഷ്. മുഖ്യമന്ത്രി നിധീഷ് കുമാറും മുകേഷ് ഹിസ്സാരിയയെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നു.