സമരത്തിനൊരുങ്ങി തേജസ്വി; ‘നിതീഷ്കുമാറിന് ഒരുമാസത്തെ സമയം; വാക്ക് പാലിച്ചില്ലെങ്കില്‍ പ്രതിഷേധം’
പട്ന: രാജ്യത്തെ തൊഴിലില്ലായ്മയുടെ തലസ്ഥാനമാണ് ബീഹാറെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ജനങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാന്‍ കഴിയില്ല, ഭരണത്തിലേറി ഒരു മാസം കഴിഞ്ഞിട്ടും 19 ലക്ഷം തൊഴില്‍ നല്‍കിയില്ലെങ്കില്‍ ജനങ്ങള്‍ക്കൊപ്പം പ്രതിഷേധ തെരുവില്‍ ഞങ്ങളും അണിനിരക്കുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മഹാസഖ്യം എന്‍ഡിഎക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തത് തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു. അധികാരത്തിലെത്തിയാല്‍ 10 ലക്ഷം തൊഴില്‍ നല്കുമെന്നതായിരുന്നു മഹാസഖ്യത്തിന്റെ വാഗ്ദാനം. എന്നാല്‍ 19 ലക്ഷം തൊഴില്‍ വാഗ്ദാനമായിരുന്നു […]

പട്ന: രാജ്യത്തെ തൊഴിലില്ലായ്മയുടെ തലസ്ഥാനമാണ് ബീഹാറെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ജനങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാന്‍ കഴിയില്ല, ഭരണത്തിലേറി ഒരു മാസം കഴിഞ്ഞിട്ടും 19 ലക്ഷം തൊഴില്‍ നല്‍കിയില്ലെങ്കില്‍ ജനങ്ങള്‍ക്കൊപ്പം പ്രതിഷേധ തെരുവില്‍ ഞങ്ങളും അണിനിരക്കുമെന്ന് തേജസ്വി യാദവ് പറഞ്ഞു.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മഹാസഖ്യം എന്‍ഡിഎക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തത് തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു. അധികാരത്തിലെത്തിയാല്‍ 10 ലക്ഷം തൊഴില്‍ നല്കുമെന്നതായിരുന്നു മഹാസഖ്യത്തിന്റെ വാഗ്ദാനം. എന്നാല്‍ 19 ലക്ഷം തൊഴില്‍ വാഗ്ദാനമായിരുന്നു എന്‍ഡിഎ മുന്നോട്ട് വെച്ചത്.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയ സംസ്ഥാനമായിരുന്നു ബീഹാര്‍. രൂക്ഷമായ തൊഴിലില്ലായ്മ ബീഹാറിന്റെ സാമ്പത്തികമേഖലയേയും കാര്യമായി ബാധിച്ചിട്ടുണ്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ ഇക്കണോമിയുടെ കണക്കുകള്‍ പ്രകാരം അടച്ചിടല്‍ കാലയളവില്‍ തൊഴിലില്ലായ്മ 46 ശതമാനം വരെ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭരണത്തിലെത്തി ഒരു മാസം കഴിഞ്ഞിട്ടും എന്‍ഡിഎ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ പ്രതിഷേധത്തിനിറങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
- TAGS:
- BIHAR
- Tejashwi yadav