ബീഹാറില്‍ മഹാസഖ്യം തന്നെ; എബിപി എക്സിറ്റ് പോളും പ്രവചിക്കുന്നത് ആര്‍ജെഡി-കോണ്‍ഗ്രസ്- ഇടതുകക്ഷി സഖ്യത്തെ
ബീഹാറില്‍ മഹാസഖ്യം തന്നെ; എബിപി എക്സിറ്റ് പോളും പ്രവചിക്കുന്നത് ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടതുകക്ഷി സഖ്യത്തെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം മുന്നിലെത്തുമെന്ന് എബിപി എക്സിറ്റ് പോളും. മഹാസഖ്യത്തിന് 108 മുതല്‍ 131 സീറ്റ് വരെ ലഭിക്കാം എന്നാണ് സര്‍വ്വേ ഫലം. എന്‍ഡിഎയ്ക്ക് 104 മുതല്‍ 108 വരെ സീറ്റ് ലഭിക്കും. ബീഹാറില്‍ മഹാസഖ്യം അധികാരത്തില്‍ വരുമെന്നാണ് റിപ്പബ്ലിക്ക് ടിവി എക്സിറ്റ് പോള്‍ ഫലം. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടങ്ങുന്ന മഹാസഖ്യം 118-138 സീറ്റ് വരെ നേടാം എന്നാണ് ഫലം. എന്‍ഡിഎക്ക് 91-117 […]

ബീഹാറില്‍ മഹാസഖ്യം തന്നെ; എബിപി എക്സിറ്റ് പോളും പ്രവചിക്കുന്നത് ആര്‍ജെഡി-കോണ്‍ഗ്രസ്-ഇ
ടതുകക്ഷി സഖ്യത്തെ
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം മുന്നിലെത്തുമെന്ന് എബിപി എക്സിറ്റ് പോളും. മഹാസഖ്യത്തിന് 108 മുതല്‍ 131 സീറ്റ് വരെ ലഭിക്കാം എന്നാണ് സര്‍വ്വേ ഫലം. എന്‍ഡിഎയ്ക്ക് 104 മുതല്‍ 108 വരെ സീറ്റ് ലഭിക്കും.
ബീഹാറില്‍ മഹാസഖ്യം അധികാരത്തില്‍ വരുമെന്നാണ് റിപ്പബ്ലിക്ക് ടിവി എക്സിറ്റ് പോള്‍ ഫലം. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടങ്ങുന്ന മഹാസഖ്യം 118-138 സീറ്റ് വരെ നേടാം എന്നാണ് ഫലം.
എന്‍ഡിഎക്ക് 91-117 വരെ മാത്രമേ നേടാന്‍ കഴിയൂ എന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. എല്‍ജെപിക്ക് 5-8 വരെ സീറ്റുകള്‍ നേടും.
ടൈംസ് നൗ-സി വോട്ടര്‍ സര്‍വ്വേയിലും മഹാസഖ്യത്തിന്റെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. മഹാസഖ്യം 120 സീറ്റ് നേടുമെന്നാണ് ഫലം. എന്‍ഡിഎയ്ക്ക് 116 സീറ്റ് ലഭിക്കുമെന്നാണ് ഈ സര്‍വ്വേ പറയുന്നത്.
സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയാണ് സര്‍വ്വേ പ്രവചിക്കുന്നത്. എല്‍ജെപി ഒരു സീറ്റ് നേടും. മറ്റുള്ളവര്‍ ആറ് സീറ്റ് നേടുമെന്നാണ് ഫലം.
70 സീറ്റുകളിലാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് മത്സരിക്കുന്നത്. ആര്‍ജെഡി 144 സീറ്റുകളിലാണ് മത്സരിക്കുന്നത്.
ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പുകള്‍ ഒക്ടോബര്‍ 28, നവംബര്‍ മൂന്ന് തീയതികളിലായിരുന്നു. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.