Top

‘കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കില്‍ തേജസ്വി മുഖ്യമന്ത്രിയായേനെ’; തിരിച്ചടിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ശിവസേന

ബീഹാറില്‍ മഹാസഖ്യത്തിന് നേരിടുന്ന തിരിച്ചടിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ശിവസേന. കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവാകുമായിരുന്നു ബീഹാറിന്റെ മുഖ്യമന്ത്രിയെന്ന് ശിവസേന പറഞ്ഞു. ടൈംസ് നൗവില്‍ നടന്ന തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയില്‍ സംസാരിച്ച ശിവസേനയുടെ പ്രതിനിധിയാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയത്. അതിനിടെ, ബീഹാറില്‍ ആദ്യ വിജയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ദര്‍ഭംഗ റൂറല്‍ മണ്ഡലത്തില്‍ ആര്‍ജെഡിയുടെ ലളിത് യാദവാണ് വിജയിച്ചത്. എന്‍ഡിഎയാണ് ഇപ്പോള്‍ മുന്നില്‍. 129 സീറ്റുകളിലാണ് മുന്നണി മുന്നിലെത്തിയത്. ബിജെപി 73 സീറ്റുകളിലും ജെഡിയു […]

10 Nov 2020 5:21 AM GMT

‘കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കില്‍ തേജസ്വി മുഖ്യമന്ത്രിയായേനെ’; തിരിച്ചടിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ശിവസേന
X

ബീഹാറില്‍ മഹാസഖ്യത്തിന് നേരിടുന്ന തിരിച്ചടിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ശിവസേന. കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവാകുമായിരുന്നു ബീഹാറിന്റെ മുഖ്യമന്ത്രിയെന്ന് ശിവസേന പറഞ്ഞു.

ടൈംസ് നൗവില്‍ നടന്ന തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയില്‍ സംസാരിച്ച ശിവസേനയുടെ പ്രതിനിധിയാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയത്.

അതിനിടെ, ബീഹാറില്‍ ആദ്യ വിജയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ദര്‍ഭംഗ റൂറല്‍ മണ്ഡലത്തില്‍ ആര്‍ജെഡിയുടെ ലളിത് യാദവാണ് വിജയിച്ചത്.

എന്‍ഡിഎയാണ് ഇപ്പോള്‍ മുന്നില്‍. 129 സീറ്റുകളിലാണ് മുന്നണി മുന്നിലെത്തിയത്. ബിജെപി 73 സീറ്റുകളിലും ജെഡിയു 49 സീറ്റുകളിലും മുന്നിലാണ്. വിഐപി അഞ്ച് സീറ്റുകളിലും എച്ച്എഎമ്മും രണ്ട് എണ്ണത്തിലും മുന്നിലാണ്.

മഹാസഖ്യം 103 സീറ്റുകളിലാണ് മുന്നില്‍. ആര്‍ജെഡി 64 സീറ്റുകളിലും കോണ്‍ഗ്രസ് 20 സീറ്റുകളിലും മുന്നിലാണ്. ഇടതുപാര്‍ട്ടികള്‍ 18 സീറ്റുകളിലും മുന്നിലാണ്.

എഐഎംഐഎം നാല് സീറ്റുകളിലും ബിഎസ്പി രണ്ട് സീറ്റിലും എല്‍ജെപി ഒരു സീറ്റിലും സ്വതന്ത്രര്‍ നാല് സീറ്റിലും മുന്നിലാണ്.

Next Story