ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യ വിജയം ആര്‍ജെഡിക്ക്, എന്‍ഡിഎ മുന്നില്‍
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരവെ ആദ്യ വിജയം തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ദര്‍ഭംഗ റൂറല്‍ മണ്ഡലത്തില്‍ ആര്‍ജെഡിയുടെ ലളിത് യാദവാണ് വിജയിച്ചത്. എന്‍ഡിഎയാണ് ഇപ്പോള്‍ മുന്നില്‍. 129 സീറ്റുകളിലാണ് മുന്നണി മുന്നിലെത്തിയത്. ബിജെപി 73 സീറ്റുകളിലും ജെഡിയു 49 സീറ്റുകളിലും മുന്നിലാണ്. വിഐപി അഞ്ച് സീറ്റുകളിലും എച്ച്എഎമ്മും രണ്ട് എണ്ണത്തിലും മുന്നിലാണ്. മഹാസഖ്യം 103 സീറ്റുകളിലാണ് മുന്നില്‍. ആര്‍ജെഡി 64 സീറ്റുകളിലും കോണ്‍ഗ്രസ് 20 സീറ്റുകളിലും മുന്നിലാണ്. ഇടതുപാര്‍ട്ടികള്‍ 18 സീറ്റുകളിലും മുന്നിലാണ്. എഐഎംഐഎം […]

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരവെ ആദ്യ വിജയം തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ദര്‍ഭംഗ റൂറല്‍ മണ്ഡലത്തില്‍ ആര്‍ജെഡിയുടെ ലളിത് യാദവാണ് വിജയിച്ചത്.
എന്‍ഡിഎയാണ് ഇപ്പോള്‍ മുന്നില്‍. 129 സീറ്റുകളിലാണ് മുന്നണി മുന്നിലെത്തിയത്. ബിജെപി 73 സീറ്റുകളിലും ജെഡിയു 49 സീറ്റുകളിലും മുന്നിലാണ്. വിഐപി അഞ്ച് സീറ്റുകളിലും എച്ച്എഎമ്മും രണ്ട് എണ്ണത്തിലും മുന്നിലാണ്.
മഹാസഖ്യം 103 സീറ്റുകളിലാണ് മുന്നില്‍. ആര്‍ജെഡി 64 സീറ്റുകളിലും കോണ്‍ഗ്രസ് 20 സീറ്റുകളിലും മുന്നിലാണ്. ഇടതുപാര്‍ട്ടികള്‍ 18 സീറ്റുകളിലും മുന്നിലാണ്.
എഐഎംഐഎം നാല് സീറ്റുകളിലും ബിഎസ്പി രണ്ട് സീറ്റിലും എല്‍ജെപി ഒരു സീറ്റിലും സ്വതന്ത്രര്‍ നാല് സീറ്റിലും മുന്നിലാണ്.