
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. അടുത്ത അഞ്ച് വര്‍ഷം ബിഹാറിന്റെ അമരത്താരെത്തുമെന്നാറിയാന് കാത്തിരിക്കുകയാണ് രാജ്യം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫല സൂചനകള്‍ ലഭിച്ച് തുടങ്ങി.
എക്സിറ്റ് പോളുകളിലധികവും വിജയം മഹാസഖ്യത്തിനായിരിക്കുമെന്ന സൂചനകളാണ് നല്‍കിയിരുന്നത്. എന്നാല്‍ ആരും വിജയിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് രാജ്യം. മഹാസഖ്യം വിജയിക്കുകയും മുഖ്യമന്ത്രിയായി ലാലു പ്രസാദ് യാദവിന്റെ മകനായ തേജസ്വി യാദവ് അധികാരമേല്‍ക്കുകയും ചെയ്താല്‍ രാജ്യത്തെ പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയെയായിരിക്കും ബിഹാറിന് ലഭിക്കുക എന്ന ആകാംഷയും വലുതാണ്.
243 അംഗ നിയമസഭയിലേക്ക് മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും വോട്ടെണ്ണല്‍ നടക്കുക. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയേയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.