Top

ബീഹാറില്‍ എന്‍ഡിഎയുടെ ലീഡ് ഇടിഞ്ഞു, നിലമെച്ചപ്പെടുത്തി മഹാസഖ്യം, ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷി; ഈ മണിക്കൂറിലെ കണക്കുകള്‍ ഇങ്ങനെ

ബീഹാറില്‍ 60 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയാകവെ, എന്‍ഡിഎയുടെ ലീഡ് ഇടിഞ്ഞു. പല മണ്ഡലങ്ങളിലും മുന്നണിക്ക് ലീഡ് നഷ്ടമായി. നിലവില്‍ 123 സീറ്റുകളിലാണ്േ എന്‍ഡിഎ ലീഡ് ചെയ്യുന്നത്. അതേസമയം മഹാസഖ്യം ലീഡ് നില മെച്ചപ്പെടുത്തി. 112 ഇടങ്ങളില്‍ മുന്നണിയാണ് മേല്‍ക്കൈ നേടിയിരിക്കുന്നത്. ഈ മണിക്കൂറിലെ കണക്കനുസരിച്ച് ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 75 സീറ്റുകളില്‍ ആര്‍ജെഡി മുന്നിലാണ്. ബിജെപി 72 ഇടങ്ങളില്‍ ലീഡുണ്ട്. ജെഡിയു 41 സീറ്റുകളിലും കോണ്‍ഗ്രസ് 19 സീറ്റുകളിലും സിപിഐഎംഎല്‍ ലിബറേഷന്‍ 12 സീറ്റുകളിലും ലീഡ് […]

10 Nov 2020 7:29 AM GMT

ബീഹാറില്‍ എന്‍ഡിഎയുടെ ലീഡ് ഇടിഞ്ഞു, നിലമെച്ചപ്പെടുത്തി മഹാസഖ്യം, ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷി; ഈ മണിക്കൂറിലെ കണക്കുകള്‍ ഇങ്ങനെ
X

ബീഹാറില്‍ 60 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയാകവെ, എന്‍ഡിഎയുടെ ലീഡ് ഇടിഞ്ഞു. പല മണ്ഡലങ്ങളിലും മുന്നണിക്ക് ലീഡ് നഷ്ടമായി. നിലവില്‍ 123 സീറ്റുകളിലാണ്േ എന്‍ഡിഎ ലീഡ് ചെയ്യുന്നത്.

അതേസമയം മഹാസഖ്യം ലീഡ് നില മെച്ചപ്പെടുത്തി. 112 ഇടങ്ങളില്‍ മുന്നണിയാണ് മേല്‍ക്കൈ നേടിയിരിക്കുന്നത്.

ഈ മണിക്കൂറിലെ കണക്കനുസരിച്ച് ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 75 സീറ്റുകളില്‍ ആര്‍ജെഡി മുന്നിലാണ്. ബിജെപി 72 ഇടങ്ങളില്‍ ലീഡുണ്ട്.

ജെഡിയു 41 സീറ്റുകളിലും കോണ്‍ഗ്രസ് 19 സീറ്റുകളിലും സിപിഐഎംഎല്‍ ലിബറേഷന്‍ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ 16 സീറ്റുകളില്‍ വിജയം പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ആറും എഐഎംഐഎം ഒന്നും സിപിഐ ഒന്നും കോണ്‍ഗ്രസ് ഒന്നും ജെഡിയു രണ്ടും ആര്‍ജെഡി മൂന്നും വിഐപി രണ്ടും സീറ്റുകളിലാണ് വിജയിച്ചത്.

119 സീറ്റുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായെന്നും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Next Story