വോട്ടെണ്ണലില്‍ ക്രമക്കേട്; മഹാസഖ്യം കോടതിയിലേക്ക്
വോട്ടെണ്ണലില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങി മഹാസഖ്യം. പാറ്റ്ന ഹൈക്കോടിയെയോ, സുപ്രീം കോടതിയെയോ സമീപിക്കാനാണ് മഹാസഖ്യം ആലോചിക്കുന്നത്. ഇതിനെപ്പറ്റി നിയമ വിദ്ഗധരുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്ന് ആര്‍ജെഡി പറഞ്ഞു. ബിഹാറില്‍ നടന്ന വോട്ടെണ്ണലില്‍ അട്ടിമറി ശ്രമം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച തന്നെ ആര്‍ജെഡി പരാതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് നിഷേധിച്ചു. വിജയിച്ചു എന്ന് സ്ഥാനാര്‍ത്ഥികളെ ആദ്യം അറിയിക്കുകയും പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്കാന് വൈകുകയും ശേഷം തോറ്റെന്ന് അറിയിക്കുകയുമായിരുന്നു എന്നാണ് പരാതി. സമാന ആരോപണം […]

വോട്ടെണ്ണലില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങി മഹാസഖ്യം. പാറ്റ്ന ഹൈക്കോടിയെയോ, സുപ്രീം കോടതിയെയോ സമീപിക്കാനാണ് മഹാസഖ്യം ആലോചിക്കുന്നത്. ഇതിനെപ്പറ്റി നിയമ വിദ്ഗധരുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്ന് ആര്‍ജെഡി പറഞ്ഞു. ബിഹാറില്‍ നടന്ന വോട്ടെണ്ണലില്‍ അട്ടിമറി ശ്രമം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച തന്നെ ആര്‍ജെഡി പരാതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് നിഷേധിച്ചു.
വിജയിച്ചു എന്ന് സ്ഥാനാര്‍ത്ഥികളെ ആദ്യം അറിയിക്കുകയും പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്കാന് വൈകുകയും ശേഷം തോറ്റെന്ന് അറിയിക്കുകയുമായിരുന്നു എന്നാണ് പരാതി. സമാന ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസും എത്തിയിരുന്നു. 119 സീറ്റുകളില്‍ വിജയം അവകാശപ്പെട്ടുകൊണ്ട് ആര്‍ജെഡി ഒരു കുറിപ്പും ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
ഭോരെ, അറാ, ദരൗന്ദാ എന്നിങ്ങെ മൂന്ന് നിയോജക മണ്ഡലങ്ങളിലെ വോട്ട് വീണ്ടും എണ്ണണം എന്നാവശ്യവുമായി സിപിഐഎംഎല്ലും രംഗത്തെത്തിയിരുന്നു. വോട്ടെണ്ണലില്‍ വീഴ്ചയുണ്ടെന്നും കുറച്ച് വോട്ടുകളുടെ കുറവിലാണ് ഇവിടെ സ്ഥ്നാര്ത്ഥികള് പരാജയപ്പട്ടതെന്നുമാണ് ഇവരുടെ പക്ഷം. 125 സീറ്റുകള്‍ നേടിയാണ് നിലവില്‍ എന്‍ഡിഎ സഖ്യം അധികാരം ഉറപ്പിച്ചിരിക്കുന്നത്. മഹാസഖ്യത്തിന് 110 സീറ്റുകളാണ് ലഭിച്ചത്.