എന്‍ഡിഎ ജയിച്ചാല്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമോ? ബിജെപി പറയുന്നതിങ്ങനെ
പട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കവെ എന്‍ഡിഎ സഖ്യത്തിന് അനുകൂലമായ തരംഗമാണുള്ളതെന്നാണ് സൂചനകള്‍. എന്നാല്‍, എന്‍ഡിഎ വിജയം നേടിയാല്‍ത്തന്നെ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കാം എന്ന ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിന്റെ സ്വപ്നം എളുപ്പം ഫലിച്ചേക്കില്ലെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. വോട്ടെണ്ണലില്‍ ജെഡിയുവിന് ബിജെപിക്ക് മുകളില്‍ മേല്‍ക്കൈ നേടാന്‍ കഴിയാത്തത് തന്നെയാണ് ഈ അഭ്യൂഹത്തിന് കാരണം. ദേശീയപാര്ട്ടിയുമായുള്ള സഖ്യത്തില്‍ മുഖ്യകക്ഷിയാണെങ്കിലും നിതീഷിന്റെയും പാര്‍ട്ടിയുടെയും പ്രകടനം വളരെ മോശമാണെന്നാണ് ലീഡ് നില വ്യക്തമാക്കുന്നത്. നിതീഷ് കുമാര്‍ പ്രഭാവം ഒട്ടും […]

പട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കവെ എന്‍ഡിഎ സഖ്യത്തിന് അനുകൂലമായ തരംഗമാണുള്ളതെന്നാണ് സൂചനകള്‍. എന്നാല്‍, എന്‍ഡിഎ വിജയം നേടിയാല്‍ത്തന്നെ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കാം എന്ന ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിന്റെ സ്വപ്നം എളുപ്പം ഫലിച്ചേക്കില്ലെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. വോട്ടെണ്ണലില്‍ ജെഡിയുവിന് ബിജെപിക്ക് മുകളില്‍ മേല്‍ക്കൈ നേടാന്‍ കഴിയാത്തത് തന്നെയാണ് ഈ അഭ്യൂഹത്തിന് കാരണം.
ദേശീയപാര്ട്ടിയുമായുള്ള സഖ്യത്തില്‍ മുഖ്യകക്ഷിയാണെങ്കിലും നിതീഷിന്റെയും പാര്‍ട്ടിയുടെയും പ്രകടനം വളരെ മോശമാണെന്നാണ് ലീഡ് നില വ്യക്തമാക്കുന്നത്. നിതീഷ് കുമാര്‍ പ്രഭാവം ഒട്ടും അസ്തമിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ ഇപ്പോഴും അവകാശപ്പെടുന്നത്. സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ശക്തമായിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
മോദി പ്രഭാവം കേന്ദ്രീകരിച്ചായിരുന്നു ബീഹാറിലെ തെരഞ്ഞെടുപ്പ് നീക്കങ്ങളെല്ലാം എന്നാണ് ബിജെപിയിലെ ചില നേതാക്കള്‍ അവകാശപ്പെടുന്നത്. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും ഇന്ന് വൈകീട്ടോടെ തീരുമാനമാകുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ വര്‍ഗ്യ പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച നിതീഷ് കുമാറിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതാവസ്ഥയിലാണെന്ന പരോക്ഷ സൂചനയാണദ്ദേഹം നല്‍കുന്നത്.
ബീഹാറിന് പുതിയ നേതൃത്വമുണ്ടാകുമെന്നതിലേക്കുള്ള സൂചനയാണിത്. ഇപ്പോഴത്തെ തരംഗം ഫലപ്രഖ്യാപനത്തിലേക്ക് വഴിവെച്ചാല്‍ നിതീഷ് കുമാറിന് നല്കിയ വാഗ്ദാനം പാലിക്കുമെന്ന് വിജയ വര്‍ഗ്യ പിന്നീട് പറയുകയുണ്ടായി.
കൊവിഡ് പ്രതിരോധം, ചിരാഗ് പാസ്വാന്റെ പിണക്കം തുടങ്ങിയ കാര്യങ്ങളില്‍ നിതീഷ് കുമാറിന് കൈപ്പിഴകളുണ്ടായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ചിരാഗ് പാസ്വാന് തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം നിതീഷ് കുമാറിനെ കടന്നാക്രമിക്കുന്ന സമീപനമാണ് സ്വീകരിച്ചതും.