Top

ബീഹാറില്‍ മഹാസഖ്യം മുന്നിലെത്തും, എല്‍ജെപിക്ക് ഒരു സീറ്റ്; ടൈംസ് നൗ സി വോട്ടര്‍ സര്‍വ്വേ ഫലം

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം മുന്നിലെത്തുമെന്ന് ടൈംസ് നൗ-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലം. മഹാസഖ്യം 120 സീറ്റ് നേടുമെന്നാണ് ഫലം. എന്‍ഡിഎയ്ക്ക് 116 സീറ്റ് ലഭിക്കുമെന്നാണ് ഈ സര്‍വ്വേ പറയുന്നത്. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയാണ് സര്‍വ്വേ പ്രവചിക്കുന്നത്. എല്‍ജെപി ഒരു സീറ്റ് നേടും. മറ്റുള്ളവര്‍ ആറ് സീറ്റ് നേടുമെന്നാണ് ഫലം. 70 സീറ്റുകളിലാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് മത്സരിക്കുന്നത്. ആര്‍ജെഡി 144 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പുകള്‍ ഒക്ടോബര്‍ 28, നവംബര്‍ മൂന്ന് […]

7 Nov 2020 7:39 AM GMT

ബീഹാറില്‍ മഹാസഖ്യം മുന്നിലെത്തും, എല്‍ജെപിക്ക് ഒരു സീറ്റ്; ടൈംസ് നൗ സി വോട്ടര്‍ സര്‍വ്വേ ഫലം
X

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം മുന്നിലെത്തുമെന്ന് ടൈംസ് നൗ-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലം. മഹാസഖ്യം 120 സീറ്റ് നേടുമെന്നാണ് ഫലം. എന്‍ഡിഎയ്ക്ക് 116 സീറ്റ് ലഭിക്കുമെന്നാണ് ഈ സര്‍വ്വേ പറയുന്നത്.

സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയാണ് സര്‍വ്വേ പ്രവചിക്കുന്നത്. എല്‍ജെപി ഒരു സീറ്റ് നേടും. മറ്റുള്ളവര്‍ ആറ് സീറ്റ് നേടുമെന്നാണ് ഫലം.

70 സീറ്റുകളിലാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് മത്സരിക്കുന്നത്. ആര്‍ജെഡി 144 സീറ്റുകളിലാണ് മത്സരിക്കുന്നത്.

ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പുകള്‍ ഒക്ടോബര്‍ 28, നവംബര്‍ മൂന്ന് തീയതികളിലായിരുന്നു. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.

Next Story