Top

സീമാഞ്ചലില്‍ ഒവൈസി സഖ്യം ബാധിക്കാതെ ആര്‍ജെഡി; 102 സീറ്റില്‍ മഹാസഖ്യത്തിന്റെ കുതിപ്പ്

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യഫലസൂചനകള്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യമാണ് ആദ്യ മിനുട്ടുകളില്‍ മുന്നേറുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചലില്‍ ആര്‍ജെഡിയുടെ വോട്ടുബാങ്കുകള്‍ക്ക് അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐം വിള്ളല്‍ വീഴ്ത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വോട്ടെണ്ണലിന്റെ ആദ്യ സൂചനകള്‍ വ്യക്തമാക്കുന്നത് ആര്‍ജെഡിക്ക് വെല്ലുവിളിയുയയര്‍ത്താന്‍ ഉവൈസിയുടെ സഖ്യത്തിന് കഴിഞ്ഞില്ലെന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിഷന്‍ഗഞ്ചില്‍ ഒരു സീറ്റ് നേടാന്‍ ഉവൈസിക്ക് സാധിച്ചിരുന്നു. ഈ ആത്മവിശ്വാസത്തോടെയായിരുന്നു ഉവൈസി ആര്‍എല്‍എസ്പി, ബിഎസ്ബി എന്നിവരുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാനിറങ്ങിയത്. കിഷന്‍ഗഞ്ചില്‍ കോണ്‍ഗ്രസാണ് നിലവില്‍ ലീഡ് […]

9 Nov 2020 9:54 PM GMT

സീമാഞ്ചലില്‍ ഒവൈസി സഖ്യം ബാധിക്കാതെ ആര്‍ജെഡി; 102 സീറ്റില്‍  മഹാസഖ്യത്തിന്റെ കുതിപ്പ്
X

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യഫലസൂചനകള്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യമാണ് ആദ്യ മിനുട്ടുകളില്‍ മുന്നേറുന്നത്.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചലില്‍ ആര്‍ജെഡിയുടെ വോട്ടുബാങ്കുകള്‍ക്ക് അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐം വിള്ളല്‍ വീഴ്ത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വോട്ടെണ്ണലിന്റെ ആദ്യ സൂചനകള്‍ വ്യക്തമാക്കുന്നത് ആര്‍ജെഡിക്ക് വെല്ലുവിളിയുയയര്‍ത്താന്‍ ഉവൈസിയുടെ സഖ്യത്തിന് കഴിഞ്ഞില്ലെന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിഷന്‍ഗഞ്ചില്‍ ഒരു സീറ്റ് നേടാന്‍ ഉവൈസിക്ക് സാധിച്ചിരുന്നു. ഈ ആത്മവിശ്വാസത്തോടെയായിരുന്നു ഉവൈസി ആര്‍എല്‍എസ്പി, ബിഎസ്ബി എന്നിവരുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാനിറങ്ങിയത്. കിഷന്‍ഗഞ്ചില്‍ കോണ്‍ഗ്രസാണ് നിലവില്‍ ലീഡ് ചെയ്യുന്നത്.

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ മഹാസഖ്യം മുന്നേറുകയാണ്. 102 സീറ്റുകളിലാണ് മഹാസഖ്യം മുന്നില്‍. എന്‍ഡിഎ 59 സീറ്റുകളിലാണ് ലീഡ് നേടുന്നത്.

മഹാസഖ്യത്തില്‍ ആര്‍ജെഡി 52 സീറ്റുകളിലാണ് മുന്നില്‍. കോണ്‍ഗ്രസ് 16 സീറ്റുകളിലും ഇടതുപക്ഷം 7 സീറ്റുകളിലും മുമ്പില്‍.

എന്‍ഡിഎയില്‍ ജെഡിയു 27 സീറ്റിലും ബിജെപി 27 സീറ്റുകളിലും മുന്നിലാണ്.

Next Story