Top

മഹാസഖ്യം മുന്നേറുന്നു, 50 സീറ്റുകള്‍ മുന്നില്‍; എന്‍ഡിഎക്ക് 26 മാത്രം

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ആദ്യഫല സൂചനകള്‍ മഹാസഖ്യത്തിന് അനുകൂലം. ആദ്യ 20 മിനുട്ടില്‍ മഹാസഖ്യം 50 സീറ്റുകള്‍ മുന്നിലാണ്. മഹാസഖ്യത്തിലെ മുഖ്യ സഖ്യകക്ഷിയായ ആര്‍ജെഡിയാണ് 34 സീറ്റുകള്‍ക്ക് മുന്നില്‍നില്‍ക്കുന്നത്. കോണ്‍ഗ്രസ് 10 സീറ്റുകളും നേടി. എന്‍ഡിഎയ്ക്ക് 24 സീറ്റുകളാണുള്ളത്. ബിജെപിക്ക് 16 ഉം ജെഡിയുവിന് പത്തും സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എക്സിറ്റ് പോളുകളിലധികവും വിജയം മഹാസഖ്യത്തിനായിരിക്കുമെന്ന സൂചനകളാണ് നല്‍കിയിരുന്നത്. എന്നാല്‍ ആരും വിജയിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് രാജ്യം. മഹാസഖ്യം വിജയിക്കുകയും മുഖ്യമന്ത്രിയായി ലാലു […]

9 Nov 2020 9:27 PM GMT

മഹാസഖ്യം മുന്നേറുന്നു, 50 സീറ്റുകള്‍ മുന്നില്‍; എന്‍ഡിഎക്ക് 26 മാത്രം
X

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ആദ്യഫല സൂചനകള്‍ മഹാസഖ്യത്തിന് അനുകൂലം. ആദ്യ 20 മിനുട്ടില്‍ മഹാസഖ്യം 50 സീറ്റുകള്‍ മുന്നിലാണ്. മഹാസഖ്യത്തിലെ മുഖ്യ സഖ്യകക്ഷിയായ ആര്‍ജെഡിയാണ് 34 സീറ്റുകള്‍ക്ക് മുന്നില്‍നില്‍ക്കുന്നത്. കോണ്‍ഗ്രസ് 10 സീറ്റുകളും നേടി.

എന്‍ഡിഎയ്ക്ക് 24 സീറ്റുകളാണുള്ളത്. ബിജെപിക്ക് 16 ഉം ജെഡിയുവിന് പത്തും സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

എക്സിറ്റ് പോളുകളിലധികവും വിജയം മഹാസഖ്യത്തിനായിരിക്കുമെന്ന സൂചനകളാണ് നല്‍കിയിരുന്നത്. എന്നാല്‍ ആരും വിജയിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് രാജ്യം. മഹാസഖ്യം വിജയിക്കുകയും മുഖ്യമന്ത്രിയായി ലാലു പ്രസാദ് യാദവിന്റെ മകനായ തേജസ്വി യാദവ് അധികാരമേല്‍ക്കുകയും ചെയ്താല്‍ രാജ്യത്തെ പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയെയായിരിക്കും ബിഹാറിന് ലഭിക്കുക എന്ന ആകാംഷയും വലുതാണ്.

243 അംഗ നിയമസഭയിലേക്ക് മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും വോട്ടെണ്ണല്‍ നടക്കുക. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയേയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

Next Story