ബീഹാര്‍ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി, ലവ് സിന്‍ഹയും പട്ടികയില്‍
പാറ്റ്ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബുധനാഴ്ച 49 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന പ്രകിയ പൂര്‍ത്തിയായത്. 70 സീറ്റുകളിലാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് മത്സരിക്കുന്നത്. ആര്‍ജെഡി 144 സീറ്റുകളിലാണ് മത്സരിക്കുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ബുധനാഴ്ച പ്രഖ്യാപിച്ചത്. പട്ടികയില്‍ മുന്‍ ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ മകന് ലവ് സിന്‍ഹ, വിമത ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരദ് യാദവ് നേതാവ് സുഭാഷിണി രാജ് റാവു, ചന്ദന്‍ […]

പാറ്റ്ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബുധനാഴ്ച 49 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന പ്രകിയ പൂര്‍ത്തിയായത്.
70 സീറ്റുകളിലാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് മത്സരിക്കുന്നത്. ആര്‍ജെഡി 144 സീറ്റുകളിലാണ് മത്സരിക്കുന്നത്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ബുധനാഴ്ച പ്രഖ്യാപിച്ചത്. പട്ടികയില്‍ മുന്‍ ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ മകന് ലവ് സിന്‍ഹ, വിമത ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരദ് യാദവ് നേതാവ് സുഭാഷിണി രാജ് റാവു, ചന്ദന്‍ യാദവ്, എഞ്ചിനീയര്‍ സഞ്ജീവ് സിങ്, പ്രവീണ്‍ സിങ് കുശ്വാഹ, ബ്രജേഷ് പാണ്ഡെ, മുന്‍ എല്‍ജെപി നേതാവ് കാളി പ്രസാദ് പാണ്ഡെ എന്നിവര്‍ ഇടം നേടി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുകയും നേതൃത്വത്തെ വിമര്‍ശനം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഇടപെട്ട് രണ്‍ദീപ് സിങ് സുര്‍ജേവാല തെരഞ്ഞെടുപ്പ് മേല്‍നോട്ട കമ്മറ്റിയുടെ ചെയര്‍മാനായി നിയോഗിച്ചിരുന്നു.
- TAGS:
- Bihar Election
- CONGRESS
- RJD