കനത്ത പോരാട്ടം; ബീഹാറില്‍ ലീഡ് നിലനിര്‍ത്തി എന്‍ഡിഎ; ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷി
ദില്ലി: ബീഹാറില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്ക്കുമ്പോള് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം എന്‍ഡിഎ 122 സീറ്റിലും മഹാസഖ്യം 114 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 7 സീറ്റിന്റെ വ്യത്യാസം മാത്രമാണ് ഇരു മുന്നണികളും തമ്മില്‍ നില്‍ക്കുന്നത്. നിലവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം ആര്‍ജെഡി 76 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുകയാണ്. ബിജെപി 72, ജെഡിയു 41 കോണ്‍ഗ്രസ് 20, സിപിഐഎംഎല്‍ ലിബറേഷന്‍ 12 സിപിഐ 3, വിഐപി 4 […]

ദില്ലി: ബീഹാറില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്ക്കുമ്പോള് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം എന്‍ഡിഎ 122 സീറ്റിലും മഹാസഖ്യം 114 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 7 സീറ്റിന്റെ വ്യത്യാസം മാത്രമാണ് ഇരു മുന്നണികളും തമ്മില്‍ നില്‍ക്കുന്നത്.
നിലവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം ആര്‍ജെഡി 76 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുകയാണ്. ബിജെപി 72, ജെഡിയു 41 കോണ്‍ഗ്രസ് 20, സിപിഐഎംഎല്‍ ലിബറേഷന്‍ 12 സിപിഐ 3, വിഐപി 4 സിപിഐഎം 3, എച്ച്എഎം 3 എന്നിങ്ങനെയാണ് ലീഡ് നില.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വിയാദവ് രാഗവ് പൂര് മണ്ഡലത്തില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപിയുടെ സതീഷ് കുമാറും തേജസ്വി യാദവും തമ്മിലാണ് മണ്ഡലത്തില്‍ പോരാട്ടം നടക്കുന്നത്. തേജസ്വി യാദവ് സതീഷ് കുമാറിനേക്കാള്‍ ബഹുദൂരം മുന്നിട്ട് നില്‍ക്കുന്നുണ്ട്. തേജസ്വി യാദവിന് 70000 ല്‍ അധികം വോട്ടുകളും ബിജെപിക്ക് 45000 ത്തിലധികം വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്.