Top

‘തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ജെഡിയു ശ്രമം’; ബിജെപി നേതാക്കള്‍ നിതീഷിനെ കണ്ടത് ഗൂഢാലോചനയുടെ ഭാഗമായെന്ന് ആര്‍ജെഡി

പട്‌ന: ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ജെഡിയുവിനെതിരെ ഗുരുതര ആരോപണവുമായി ആര്‍ജെഡി. നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയുംവിജയം പ്രവചിക്കാന്‍ കഴിയാത്തതുമായ പത്ത് സീറ്റുകളില്‍ ജെഡിയു ഇടപെടല്‍ നടത്തുന്നുവെന്ന് ആര്‍ജെഡി ആരോപിച്ചു. മഹാഗദ്ബന്ധന്‍ സഖ്യത്തെ 105 മുതല്‍ 110 സീറ്റില്‍ ഒതുക്കാന്‍ ജെഡിയു തെരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും ആര്‍ജെഡി ആരോപിച്ചു. വോട്ടിംഗിന്റെ അവസാന ഘട്ടത്തില്‍ ബിജെപി നേതാക്കള്‍ നിതീഷ് കുമാറിന്റെ വീട്ടിലെത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആര്‍ജെഡി ആരോപിച്ചു. ബീഹാറില്‍ എന്‍ഡിഎ വിജയിക്കുന്നതിനായി ഗൂഢാലോചന നടത്തുന്നതിനാണ് സുശീല്‍ കുമാര്‍ മോദി […]

10 Nov 2020 9:59 AM GMT

‘തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ജെഡിയു ശ്രമം’; ബിജെപി നേതാക്കള്‍ നിതീഷിനെ കണ്ടത് ഗൂഢാലോചനയുടെ ഭാഗമായെന്ന് ആര്‍ജെഡി
X

പട്‌ന: ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ജെഡിയുവിനെതിരെ ഗുരുതര ആരോപണവുമായി ആര്‍ജെഡി. നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയും
വിജയം പ്രവചിക്കാന്‍ കഴിയാത്തതുമായ പത്ത് സീറ്റുകളില്‍ ജെഡിയു ഇടപെടല്‍ നടത്തുന്നുവെന്ന് ആര്‍ജെഡി ആരോപിച്ചു. മഹാഗദ്ബന്ധന്‍ സഖ്യത്തെ 105 മുതല്‍ 110 സീറ്റില്‍ ഒതുക്കാന്‍ ജെഡിയു തെരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും ആര്‍ജെഡി ആരോപിച്ചു.

വോട്ടിംഗിന്റെ അവസാന ഘട്ടത്തില്‍ ബിജെപി നേതാക്കള്‍ നിതീഷ് കുമാറിന്റെ വീട്ടിലെത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആര്‍ജെഡി ആരോപിച്ചു. ബീഹാറില്‍ എന്‍ഡിഎ വിജയിക്കുന്നതിനായി ഗൂഢാലോചന നടത്തുന്നതിനാണ് സുശീല്‍ കുമാര്‍ മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ എത്തിയതെന്നാണ് ആര്‍ജെഡിയുടെ ആരോപണം.

സുശീല്‍ കുമാര്‍ മോദി, ഭൂപേന്ദ്ര യാദവ്, ബിഹാര്‍ മന്ത്രി മംഹള്‍ പാണ്ഡെ എന്നിവരാണ് നിതീഷ് കുമാറിനെ വസതിയിലെത്തി സന്ദര്‍ശിച്ചത്.

ബീഹാറില്‍ വോട്ടിംഗ് പുരോഗമിക്കവെ എന്‍ഡിഎ 121 സീറ്റിലും മഹാസഖ്യം 113 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

ആര്‍ജെഡി 73 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുകയാണ്. ബിജെപി 72, ജെഡിയു 41 കോണ്‍ഗ്രസ് 20, സിപിഐഎംഎല്‍ ലിബറേഷന്‍ 12 സിപിഐ 3, വിഐപി 4 സിപിഐഎം 3, എച്ച്എഎം 3 എന്നിങ്ങനെയാണ് ലീഡ് നില.

Next Story