Top

പഴയ സുഹൃത്തിനെതിരെ മിണ്ടാതെ നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം

പട്‌ന: സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിനെതിരെ മിണ്ടാതെ ബീഹാറിലെ ബിഹരിഗഞ്ചില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. നിതീഷ്് കുമാറിന്റെ മുന്‍ സുഹൃത്തായ ശരദ് യാദവിന്റെ മകള്‍ സുഭാഷിണി യാദവാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. ജെഡിയു സ്ഥാനാര്‍ത്ഥി നിരജ്ഞന്‍ മെഹ്തയാണ് സുഭാഷിണി യാദവിനെതിരെ മണ്ഡലത്തില്‍ മത്സരിക്കുന്നത്. നവംബര്‍ 7 നാണ് ബിഹരിഗഞ്ചില്‍ വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നതിനോടൊപ്പം മുഖ്യ എതിരാളിയായ ആര്‍ജെഡിക്കെതിരെ ശബ്ദമുയര്‍ത്തിയെങ്കിലും മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ സുഭാഷിണി യാദവിനെതിരെയോ ശരദ് […]

3 Nov 2020 1:12 AM GMT

പഴയ സുഹൃത്തിനെതിരെ മിണ്ടാതെ നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം
X

പട്‌ന: സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിനെതിരെ മിണ്ടാതെ ബീഹാറിലെ ബിഹരിഗഞ്ചില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. നിതീഷ്് കുമാറിന്റെ മുന്‍ സുഹൃത്തായ ശരദ് യാദവിന്റെ മകള്‍ സുഭാഷിണി യാദവാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. ജെഡിയു സ്ഥാനാര്‍ത്ഥി നിരജ്ഞന്‍ മെഹ്തയാണ് സുഭാഷിണി യാദവിനെതിരെ മണ്ഡലത്തില്‍ മത്സരിക്കുന്നത്.

നവംബര്‍ 7 നാണ് ബിഹരിഗഞ്ചില്‍ വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നതിനോടൊപ്പം മുഖ്യ എതിരാളിയായ ആര്‍ജെഡിക്കെതിരെ ശബ്ദമുയര്‍ത്തിയെങ്കിലും മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ സുഭാഷിണി യാദവിനെതിരെയോ ശരദ് യാദവിനെതിരെയോ ഒരക്ഷരം പോലും നിതീഷ് കുമാര്‍ മിണ്ടിയില്ല.

സുഭാഷിണി യാദവ് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്നാല്‍ ശരദ് യാദവ് നാല് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും നാല് തവണ തോല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ജനതാദള്‍ പിളര്‍ന്നതോടെ ശരദ് യാദവ് നിതീഷ് കുമാറിനൊപ്പം പോവുകയായിരുന്നു. ശേഷം അധ്യക്ഷ പദവി അലങ്കരിച്ചു. പിന്നീട് നിതീഷ് കുമാര്‍ ജെഡിയു അധ്യക്ഷനായതോടെ ശരദ് യാദവ് പാര്‍ട്ടി വിട്ട് ലാലു പ്രസാദിനൊപ്പം ചേരുകയായിരുന്നു.

2019 ല്‍ ആര്‍ജെഡി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ച ശരദ് യാദവ് പരാജയപ്പെട്ടു. 2014 ലും പപ്പു യാദവിനെതിരെ മത്സരിച്ച് പരാജയപ്പെടുകയായിരുന്നു.

Next Story