Top

തെരഞ്ഞെടുപ്പിന് മുന്‍പ് ജോലിരാജിവെച്ച് ജെഡിയുവില്‍ച്ചേര്‍ന്ന മുന്‍ ഡിജിപിയ്ക്ക് സീറ്റ് നല്‍കിയില്ല; നിരാശ വേണ്ടെന്ന് ഗുപ്‌തേശ്വര്‍ പാണ്ഡേ

പാണ്ഡെ ലക്ഷ്യം വെച്ചിരുന്ന ബുക്‌സര്‍ സീറ്റില്‍ ഇത്തവണ ബിജെപിയാണ് മത്സരിക്കുന്നത്. രാജിവെച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹം ജെഡിയുവില്‍ ചേര്‍ന്നത്.

7 Oct 2020 11:49 PM GMT

തെരഞ്ഞെടുപ്പിന് മുന്‍പ് ജോലിരാജിവെച്ച് ജെഡിയുവില്‍ച്ചേര്‍ന്ന മുന്‍ ഡിജിപിയ്ക്ക് സീറ്റ് നല്‍കിയില്ല; നിരാശ വേണ്ടെന്ന് ഗുപ്‌തേശ്വര്‍ പാണ്ഡേ
X

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് ജോലി രാജിവെച്ച് ജെഡിയുവില്‍ച്ചേര്‍ന്ന് മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡേയ്ക്ക് സീറ്റ് ലഭിച്ചില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പാണ്ഡെയുടെ രണ്ടാം ശ്രമമാണ് ഇതോടെ പരാജയപ്പെടുന്നത്.ബുധനാഴ്ച്ച മുഖ്യമന്ത്രി നിധീഷ് കുമാര്‍ 115 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെയാണ് പാണ്ഡെയ്ക്ക് സീറ്റിലെന്ന് ഉറപ്പായത്. എന്നാല്‍ മത്സരിക്കാനാകാത്തതില്‍ നിരാശ വേണ്ടെന്ന് ഗുപ്‌തേശ്വര്‍ പാണ്ഡെ പ്രതികരിച്ചു.

സെപ്തംബറിലാണ് നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി പാണ്ഡെ വോളണ്ടറി റിട്ടയര്‍മെന്റ് എടുക്കുന്നത്. 2009 ല്‍ ബുക്‌സര്‍ പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാന്‍ പാണ്ഡെ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. പാണ്ഡെ ലക്ഷ്യം വെച്ചിരുന്ന ബുക്‌സര്‍ സീറ്റില്‍ ഇത്തവണ ബിജെപിയാണ് മത്സരിക്കുന്നത്. രാജിവെച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹം ജെഡിയുവില്‍ ചേര്‍ന്നത്.

സ്ഥാനാര്‍ഥി പട്ടിക പുറത്തായതിനുശേഷം വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് താന്‍ ക്ഷമയോടെ കാത്തിരിക്കുമെന്നും പൊതുസേവനം തുടരുമെന്നും പാണ്ഡെ ഫേസ്ബുക്കില്‍ കുറിച്ചു. ‘ഞാന്‍ വിരമിച്ചപ്പോള്‍ എല്ലാവരും കരുതിയിരുന്നത് ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ്. നിരാശപ്പെടേണ്ട കാര്യമില്ല. ക്ഷമയോടെയിരിക്കുക. ഞാന്‍ ജീവിതകാലം മുഴുവന്‍ പൊതുസേവകനായി തുടരും. എന്റെ ജീവിതം പോരാട്ടങ്ങള്‍ക്കായി നീക്കിവെച്ചു. എന്റെ നാടായ ബുക്‌സറിലെ സഹോദരന്മാര്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍’. ഗുപ്‌തേശ്വര്‍ പാണ്ഡേ ഫേസ്ബുക്കില്‍ കുറിച്ചു.

अपने अनेक शुभचिंतकों के फ़ोन से परेशान हूँ। मैं उनकी चिंता और परेशानी भी समझता हूँ। मेरे सेवामुक्त होने के बाद सबको…

Gupteshwar Pandey द्वारा इस दिन पोस्ट की गई बुधवार, 7 अक्तूबर 2020
Next Story