Top

ബീഹാര്‍ ഫലം കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കുമോ?; ചോദ്യങ്ങളുയരുന്നത് ‘ഗാന്ധി’ നേതൃത്വത്തിനെതിരെ

ദില്ലി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. മഹാസഖ്യത്തില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വിജയിച്ചത് 19 സീറ്റില്‍ മാത്രമാണ്. നേതൃത്വം സംബന്ധിച്ച് ഇതിനകം പ്രതിസന്ധി നിലനില്‍ക്കുന്ന കോണ്‍ഗ്രസില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം പ്രതിസന്ധിയുടെ മറ്റൊരു വേലിയേറ്റം കൂടി സൃഷ്ടിച്ചുവെന്നാണ് സൂചന. ഏറെ പ്രതീക്ഷയോടെ ബീഹാറില്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ മഹാസഖ്യം ഇന്ത്യന്‍ സമകാലിക രാഷ്ട്രീയത്തില്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ രാഷ്ട്രീയ സമവാക്യമായിരുന്നു. എന്നാല്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ 125 സീറ്റ് നേടിയപ്പോള്‍ […]

12 Nov 2020 1:18 AM GMT

ബീഹാര്‍ ഫലം കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കുമോ?; ചോദ്യങ്ങളുയരുന്നത് ‘ഗാന്ധി’ നേതൃത്വത്തിനെതിരെ
X

ദില്ലി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. മഹാസഖ്യത്തില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വിജയിച്ചത് 19 സീറ്റില്‍ മാത്രമാണ്. നേതൃത്വം സംബന്ധിച്ച് ഇതിനകം പ്രതിസന്ധി നിലനില്‍ക്കുന്ന കോണ്‍ഗ്രസില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം പ്രതിസന്ധിയുടെ മറ്റൊരു വേലിയേറ്റം കൂടി സൃഷ്ടിച്ചുവെന്നാണ് സൂചന.

ഏറെ പ്രതീക്ഷയോടെ ബീഹാറില്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ മഹാസഖ്യം ഇന്ത്യന്‍ സമകാലിക രാഷ്ട്രീയത്തില്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ രാഷ്ട്രീയ സമവാക്യമായിരുന്നു. എന്നാല്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ 125 സീറ്റ് നേടിയപ്പോള്‍ മഹാസഖ്യം 110 സീറ്റ് ഒതുങ്ങി. മഹാസഖ്യത്തെ പിന്നോട്ട് വലിച്ചതിന് കാരണം കോണ്‍ഗ്രസ് ആണെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയരുകയാണ്.

മഹാസഖ്യത്തില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ 144 സീറ്റില്‍ മത്സരിച്ച ആര്‍ജെഡി സ്വന്തമാക്കിയത് 75 സീറ്റുകളാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ആര്‍ജെഡി. അതേസമയം കോണ്‍ഗ്രസ് 19 സീറ്റില്‍ ഒതുങ്ങി. 19 സീറ്റില്‍ മത്സരിച്ച സിപിഐഎംഎല്‍ ലിബറേഷന്‍ 12 സീറ്റില്‍ വിജയിച്ച് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ആകെ 29 സീറ്റില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 23 സീറ്റ് കരസ്ഥമാക്കി. മഹാസഖ്യത്തില്‍ ആര്‍ജെഡിയുടേയും ഇടത് പാര്‍ട്ടികളുടേയും പ്രകടനം വിലയിരുത്തുമ്പോള്‍ കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണ്.

പാര്‍ട്ടിയുടെ പരാജയത്തിന് കാരണം തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റുകള്‍ നല്‍കിയതാണെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വാദം. 70 സീറ്റ് ലഭിച്ചതില്‍ 45 സീറ്റും ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളാണെന്നും കഴിഞ്ഞ നാല് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഇവിടെ ജയിട്ടില്ലെന്നും ക്കൂട്ടര്‍ വാദിക്കുന്നു. അതേസമയം പാര്‍ട്ടി പിന്നോട്ട് പോയതിന് നേതൃത്വത്തേയും അതിന്റെ മോശം പ്രകടനത്തേയുമാണ് മറ്റൊരു വിഭാഗം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.

ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഒരേ ഒരു മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും പ്രചാരണം അഴിച്ചുവിട്ടു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങള്‍. ഇത് തേജസ്വി യാദവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. സംസ്ഥാനത്ത് നേരിടുന്ന തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയങ്ങളിലായിരുന്നു തേജസ്വി യാദവ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആര്‍ജെഡിക്ക് 2015 നേക്കാള്‍ 5 സീറ്റ് നഷ്ടപ്പെട്ടുവെങ്കിലും ഇത്തവണയും ഏറ്റവും വലിയ ഒറ്റകക്ഷിയായി സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ടു.

തന്നെ രാഹുല്‍ ഗാന്ധിയുടെ കാര്യക്ഷമതയെക്കുറിച്ചുള്ള ചര്‍ച്ചയിലേക്കും വിരല്‍ചൂണ്ടുന്നുണ്ട്. മുന്നില്‍ നിന്ന് നയിക്കുന്നതിനുള്ള ഗാന്ധി സഹോദരങ്ങളുടെ
കഴിവിനെ ക്കുറിച്ച് ഇതിനകം പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന് പുറമേ പാര്‍ട്ടി ഇടക്കാല അധ്യക്ഷ എന്നതില്‍ നിന്നും മാറി സ്ഥിര നേതൃത്വം ഉണ്ടാവേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ആവശ്യം ഉയരുന്നു.

നിലവില്‍ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരുകയാണ്. നേരത്തെ മധ്യപ്രദേശിലും രാജ്യസ്ഥാനിലും കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധികള്‍ ഉരുത്തിരപ്പോഴും പാര്‍ട്ടിക്ക് ഒരു സ്ഥിര നേതൃത്വം വേണമെന്ന ആവശ്യം ശക്തമായിരുന്നു. വിയോജിപ്പ് വ്യക്തമാക്കി കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴതിയിരുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലവും ഇത്തരമൊരു ചര്‍ച്ചയിലേക്ക് തന്നെയാണ് കോണ്‍ഗ്രസിനെ എത്തിക്കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ബീഹാര്‍ തെരഞ്ഞെടുപ്പിനെ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല, മറിച്ച് മധ്യപ്രദേശിലേയും കര്‍ണാടയിലേയും ഗുജറാത്തിലേയും ഉപതെരഞ്ഞടുപ്പിന്റെ സ്വഭാവത്തില്‍ മാത്രം കണ്ടാല്‍ മതിയെന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്.

Next Story