Top

‘ഫലം വന്നാല്‍ നിതീഷ് കുമാര്‍ ആര്‍ജെഡിയില്‍’;തയ്യാറെടുപ്പ് തുടങ്ങിയെന്ന് ചിരാഗ് പസ്വാന്‍

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 16 ജില്ലകളിലായി 71 സീറ്റിലേക്കാണ് ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. അതിനിടെ ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍. തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ നിതീഷ് കുമാര്‍ കൂറ് മാറുമെന്ന് ചിരാഗ് പസ്വാന്‍ ആരോപിക്കുന്നു. നിതീഷ് കുമാറും ജെഡിയുവും ഇതിനകം ബിജെപി വിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഫലം വന്നാല്‍ അദ്ദേഹം ആര്‍ജെഡിക്കൊപ്പമായിരിക്കുമെന്നും ചിരാഗ് വ്യക്തമാക്കി. ‘നിതീഷ് […]

27 Oct 2020 10:49 PM GMT

‘ഫലം വന്നാല്‍ നിതീഷ് കുമാര്‍ ആര്‍ജെഡിയില്‍’;തയ്യാറെടുപ്പ് തുടങ്ങിയെന്ന് ചിരാഗ് പസ്വാന്‍
X

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 16 ജില്ലകളിലായി 71 സീറ്റിലേക്കാണ് ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. അതിനിടെ ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍.

തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ നിതീഷ് കുമാര്‍ കൂറ് മാറുമെന്ന് ചിരാഗ് പസ്വാന്‍ ആരോപിക്കുന്നു. നിതീഷ് കുമാറും ജെഡിയുവും ഇതിനകം ബിജെപി വിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഫലം വന്നാല്‍ അദ്ദേഹം ആര്‍ജെഡിക്കൊപ്പമായിരിക്കുമെന്നും ചിരാഗ് വ്യക്തമാക്കി.

‘നിതീഷ് കുമാറിന് നല്‍കുന്ന ഓരോ വോട്ടും ബീഹാറിനെ ദുര്‍ബലപ്പെടുത്താന്‍ മാത്രമെ സഹായിക്കൂ. ഒപ്പം ഇത് ആര്‍ജെഡിക്കും മഹാസഖ്യത്തിനും ഗുണം ചെയ്യുകയും ചെയ്യും. മുമ്പും ഇത് തന്നെയാണ് സംഭവിച്ചത്. ആര്‍ജെഡി പിന്തുണയില്‍ നിതീഷ് കുമാര്‍ അധികാരത്തിലെത്തുകയായിരുന്നു.’ പസ്വാന്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ തെരഞ്ഞെടുപ്പില്‍ ജനപിന്തുണയോടെ നിതീഷ് കുമാര്‍ മുക്ത ബിഹാര്‍ രൂപീകരിക്കണമെന്നും പസ്വാന്‍ ആഹ്വാനം ചെയ്തു.

ബീഹാറില്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത് മുതല്‍ ചിരാഗ് പസ്വാന്‍ നിതീഷ് കുമാറിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നീട് ജെഡിയുവിനെ പിന്തുണക്കില്ലായെന്ന് പരസ്യമായി പ്രഖ്യാപിച്ച് പസ്വാന്‍ രംഗത്തെത്തി.ജെഡിയുവിനെ പിന്തുണക്കില്ലെന്നും ബിജെപിക്കൊപ്പം തുടരുമെന്നുമായിരുന്നു പസ്വാന്റെ നിലപാട്.

Next Story

Popular Stories