Top

ബീഹാര്‍ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ജെഡിയുവിന് അടിതെറ്റി; സ്വതന്ത്രസ്ഥാനാര്‍ത്ഥിയോട് പരാജയം

പട്‌ന: ബീഹാര്‍ നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ജെഡിയുവിനെ തിരിച്ചടി. നേരത്തെയുണ്ടായിരുന്ന മൂന്ന് സീറ്റില്‍ ജെഡിയുവിന് ഒരു സീറ്റ് നഷ്ടപ്പെട്ടു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോടാണ് ജെഡിയു പരാജയപ്പെട്ടത്. അതേസമയം ബിജെപി, സിപിഐ, കോണ്‍ഗ്രസ് എന്നിവര്‍ അവരുടെ സീറ്റ് നിലനിര്‍ത്തി. പട്‌ന, കോഷി, ദര്‍ഭംഗ, തിര്‍ഹട് തുടങ്ങിയ ഗ്വാജ്വേറ്റ് മണ്ഡലങ്ങളിലും പട്‌ന ദര്‍ഭംഗ, തിര്‍ഹട്, സരന്‍ തുടങ്ങിയ അധ്യാപക മണ്ഡലങ്ങളിലേക്കും നടന്ന വോട്ടെണ്ണല്‍ വെള്ളിയാഴ്ച്ചയായിരു നടന്നത്.മെയ് മാസത്തില്‍ ഒഴിവുവന്ന ഈ സീറ്റിലേക്ക് ഒക്ടോബര്‍ 22 നാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊവിഡിനെ […]

14 Nov 2020 4:53 AM GMT

ബീഹാര്‍ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ജെഡിയുവിന് അടിതെറ്റി; സ്വതന്ത്രസ്ഥാനാര്‍ത്ഥിയോട് പരാജയം
X

പട്‌ന: ബീഹാര്‍ നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ജെഡിയുവിനെ തിരിച്ചടി. നേരത്തെയുണ്ടായിരുന്ന മൂന്ന് സീറ്റില്‍ ജെഡിയുവിന് ഒരു സീറ്റ് നഷ്ടപ്പെട്ടു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോടാണ് ജെഡിയു പരാജയപ്പെട്ടത്. അതേസമയം ബിജെപി, സിപിഐ, കോണ്‍ഗ്രസ് എന്നിവര്‍ അവരുടെ സീറ്റ് നിലനിര്‍ത്തി.

പട്‌ന, കോഷി, ദര്‍ഭംഗ, തിര്‍ഹട് തുടങ്ങിയ ഗ്വാജ്വേറ്റ് മണ്ഡലങ്ങളിലും പട്‌ന ദര്‍ഭംഗ, തിര്‍ഹട്, സരന്‍ തുടങ്ങിയ അധ്യാപക മണ്ഡലങ്ങളിലേക്കും നടന്ന വോട്ടെണ്ണല്‍ വെള്ളിയാഴ്ച്ചയായിരു നടന്നത്.
മെയ് മാസത്തില്‍ ഒഴിവുവന്ന ഈ സീറ്റിലേക്ക് ഒക്ടോബര്‍ 22 നാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊവിഡിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് വൈകിയത്.

ദര്‍ഭംഗ അധ്യാപക മണ്ഡലമാണ് ജെഡിയുവിനെ നഷ്ടപ്പെട്ടത്. പകരം വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സര്‍വേഷ് കുമാറായിരുന്നു. ആകെയുള്ള 22549 വോട്ടില്‍ 15595 വോട്ടുകള്‍ നേടിയാണ് സര്‍വേഷ് കുമാര്‍ നിയമസഭാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജെഡിയുവിന്റ ദിലീപ് കുമാറാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്.

ജെഡിയു സ്ഥാനാര്‍ത്ഥികളായ നീരജ് കുമാര്‍, ദേവേഷ് ചന്ദ്ര ഠാക്കൂര്‍ എന്നിവര്‍ അവരുടെ സീറ്റ് നിലനിര്‍ത്തി. പട്‌ന ഗ്രാജ്വേറ്റ്, തിര്‍ഹട് ഗ്രാജ്വേറ്റ് സീറ്റുകളാണ് ജെഡിയു നിലനിര്‍ത്തിയത്.

Next Story