Top

‘ട്വീറ്റ് നീക്കം ചെയ്തതുകൊണ്ട് സംഘ സംസ്‌കാരത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാകില്ല’; യെച്ചൂരിയുടെ മകന്റെ മരണത്തിലെ വിവാദ ട്വീറ്റില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തം

സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ മകന്റെ മരണത്തില്‍ അനുചിത ട്വീറ്റ് ചെയ്ത ബിഹാര്‍ ബിജെപി വൈസ് പ്രസിഡന്റ് മിഥിലേഷ് തീവാരിക്കെതിരെ പ്രതിഷേധം ശക്തം. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ദീപാങ്കര്‍ ഭട്ടചാര്യ തുടങ്ങിയ നിരവധി നേതാക്കളും വിവധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. ട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് ബിജെപി നേതാവ് അത് പിന്‍വലിച്ചു. ഒരു ട്വീറ്റ് നീക്കം ചെയ്തതുകൊണ്ട് മാത്രം സംഘ സംസ്‌കാരത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാകുന്നില്ലെന്നായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റിനോടുള്ള […]

23 April 2021 4:27 AM GMT

‘ട്വീറ്റ് നീക്കം ചെയ്തതുകൊണ്ട് സംഘ സംസ്‌കാരത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാകില്ല’; യെച്ചൂരിയുടെ മകന്റെ മരണത്തിലെ വിവാദ ട്വീറ്റില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തം
X

സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ മകന്റെ മരണത്തില്‍ അനുചിത ട്വീറ്റ് ചെയ്ത ബിഹാര്‍ ബിജെപി വൈസ് പ്രസിഡന്റ് മിഥിലേഷ് തീവാരിക്കെതിരെ പ്രതിഷേധം ശക്തം. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ദീപാങ്കര്‍ ഭട്ടചാര്യ തുടങ്ങിയ നിരവധി നേതാക്കളും വിവധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. ട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് ബിജെപി നേതാവ് അത് പിന്‍വലിച്ചു.

ഒരു ട്വീറ്റ് നീക്കം ചെയ്തതുകൊണ്ട് മാത്രം സംഘ സംസ്‌കാരത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാകുന്നില്ലെന്നായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റിനോടുള്ള രാഷ്ട്രീയ ജനത ദളിന്റെ വിമര്‍ശനം. കൊവിഡ് 19 നാശം വിതച്ചിരിക്കുന്നത് ഈ സാഡിസ്റ്റുകള്‍ക്ക് വലിയ സന്തോഷം പകര്‍ന്നിരിക്കുകയാണെന്നായിരുന്നു സിപിഐഎം നേതാവ് ദീപങ്കറിന്റെ വിമര്‍ശനം

ചൈനയെ പിന്തുണയ്ക്കുന്ന സിപിഐഎം ജനറല്‍ സെക്രട്ടറിയുടെ മകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു എന്നായിരുന്നു ബിജെപി നേതാവും മുന്‍ എംഎല്‍എയുമായിരുന്ന മിഥിലേഷ് കൂമാര്‍ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ദീപാങ്കര്‍ ഭട്ടചാര്യ തുടങ്ങിയ നിരവധി നേതാക്കളും വിവധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ബിജെപി നേതാവ് ട്വീറ്റ് പിന്‍വലിച്ചത്.

‘ഒരു ട്വീറ്റ് നീക്കം ചെയ്തതുകൊണ്ട് മാത്രം സംഘ സംസ്‌കാരത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തമന്ത്രി അമിത് ഷാ, കൈലാഷ് വിജയ വര്‍ഗീയ, ഗിരിരാജ് സിംഗ്, എന്നിവര്‍ മാത്രമല്ല ചെറികിട നേതാക്കന്മാക്കുപോലും ഒരേ സംസ്‌കാരമാണ്’, രാഷ്ട്രീയ ജനതാ ദള്‍ ട്വിറ്ററില്‍ കുറിച്ചു.

‘സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ മരണത്തില്‍ സന്തോഷിക്കുകയാണ് മുന്‍ ബീഹാര്‍ എംഎല്‍എയും ബീഹാര്‍ ബിജെപി വൈസ് പ്രസിഡന്റുമായ ഈ മാന്യന്‍. കവി ശങ്ക ഘോഷിന്റെ നിര്യാണത്തെ ആഘോഷിക്കുന്ന ബിജെപി പ്രവര്‍ത്തകരെയാണ് ഇന്നലെ നാം കണ്ടത്. കൊവിഡ് 19 നാശം വിതച്ചിരിക്കുന്നത് ഈ സാഡിസ്റ്റുകള്‍ക്ക് വലിയ സന്തോഷം പകര്‍ന്നിരിക്കുകയാണ്’, എന്നായിരുന്നു മിഥിലേഷ് കുമാറിന് മറുപടിയായി സിപി ഐഎം നേതാവ് ദീപങ്കര്‍ ഭട്ടാചാര്യ പറഞ്ഞത്.

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കടുത്ത ഭാഷയില്‍ തന്നെയായിരുന്നു വിമര്‍ശനം ഉയര്‍ത്തിയത്.

കൊവിഡ് ബാധിതനായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആശിഷ് യെച്ചൂരി മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ സീതാറാം യെച്ചൂരിയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 മുതലായ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു ആശിഷ്. മകന്‍ കൊവിഡ് ബാധിതനായിരുന്നതിനാല്‍ സീതാറാം യെച്ചൂരി പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വ്യാഴാഴ്ച്ച വെളുപ്പിന് ആശിഷിന് രോഗം മൂര്‍ച്ഛിചതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.

Next Story