ബീഹാറില്‍ ജെഡിയു-ബിജെപി സര്‍ക്കാര്‍ വെട്ടില്‍; നിധീഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംഎല്‍സി
ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംഎല്‍സി രംഗത്ത്. 2009ല്‍ നടന്ന മദ്യ കുംഭക്കോണക്കേസിലാണ് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു ചെയര്‍മാനുമായ നിധീഷ് കുമാറിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നത്. സംഭവത്തില്‍ നിധീഷ് കുമാറിന്റെ പങ്ക് വെളിപ്പെട്ടാല്‍ അദ്ദേഹം ജയിലില്‍ പോകുമെന്ന് ആരോപണം ഉന്നയിച്ച എംഎല് സി പറഞ്ഞു. ടുണെ പാണ്ഡ്യ എന്ന ബിജെപി എംഎല്‍സിയാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. മദ്യ കുംഭക്കോണം പുറത്തു വന്നാല്‍ ലാലുജി യെപ്പോലെ നിധീഷ് കുമാറും ജയിലില്‍ പോകേണ്ടി വരുമെന്ന് […]
3 Jun 2021 11:12 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംഎല്‍സി രംഗത്ത്. 2009ല്‍ നടന്ന മദ്യ കുംഭക്കോണക്കേസിലാണ് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു ചെയര്‍മാനുമായ നിധീഷ് കുമാറിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നത്.
സംഭവത്തില്‍ നിധീഷ് കുമാറിന്റെ പങ്ക് വെളിപ്പെട്ടാല്‍ അദ്ദേഹം ജയിലില്‍ പോകുമെന്ന് ആരോപണം ഉന്നയിച്ച എംഎല് സി പറഞ്ഞു. ടുണെ പാണ്ഡ്യ എന്ന ബിജെപി എംഎല്‍സിയാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. മദ്യ കുംഭക്കോണം പുറത്തു വന്നാല്‍ ലാലുജി യെപ്പോലെ നിധീഷ് കുമാറും ജയിലില്‍ പോകേണ്ടി വരുമെന്ന് പണ്ഡ്യസൂചിപ്പിച്ചു.
മദ്യ കുംഭക്കോണം പുറത്തുവരുമെന്ന ഭയത്തിലാണ് ബിഹാറില്‍ മദ്യം നിരോധിച്ചതെന്നും പാണ്ഡ്യ ആരോപിച്ചു.അതേസമയം നിധീഷ് കുമാറും ജെഡിയുവും ആരോപണങ്ങളെ ഗൗരവമായി കാണുന്നതായാണ് റിപ്പോര്‍ട്ട്.സംഖ്യകക്ഷിയായ ബി ജെ പിയിലെ ഒരു എം എല്‍ സി ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതിനെ നിസ്സാരമായി കാണാന്‍ കഴിയില്ലെന്നാണ് ജെഡിയു നല്കുന്ന സൂചന.
അതിനിടെ സംസ്ഥാന ബിജെപി അച്ചടക്ക സമിതി പാണ്ഡ്യയ്ക്ക് സംഭവം സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.മുഖ്യമന്ത്രിക്കെതിരെ അനാവശ്യ വിവാദം ഉയര്‍ത്തിയതിനെതിരെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
നിധീഷ് കുമാര്‍ ജെഡിയു നേതാവും മുഖ്യമന്ത്രിയുമാണ്. എന്നാല്‍ ബിജെപിയുടെ നേതാവല്ലെന്നും ബിജെപി എംഎല്‍സി ചൂണ്ടിക്കാണിച്ചു. സാഹചര്യങ്ങളാണ് നിധീഷിനെ ബിഹാര്‍ മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ നിധീഷ് അതിനര്ഹനല്ലെന്നും പാണ്ഡ്യ വിമര്‍ശിച്ചു.ജെഡിയു- ബി ജെ പി സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ് പാണ്ഡ്യയുടെ ഇപ്പോഴത്തെ അഭിപ്രായപ്രകടനം.
ആര് ജെ ഡി എം പി ഷഹഹബുദ്ധീനെ കൊലപാതക്കുറ്റം അടക്കം ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചതിന് പിന്നില്‍ ഗൂഡാലോചന നടന്നതായും ബിജെപി എം എല്‍ സി ആരോപിച്ചു.
- TAGS:
- BIHAR
- BJP
- MLC
- Nitish Kumar