
മുന്‍ ലോകസഭ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ മീര കുമാറിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്. ഒട്ടേറെ പ്രവര്‍ത്തകരുള്‍പ്പടെയുള്ളവരുടെ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് അക്കൗണ്ടിന്റെ ബ്ലോക്ക് ഫേസ്ബുക്ക് നീക്കെ ചെയ്തത്.
വ്യാഴാഴ്ച്ചയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന കാര്യം ട്വിറ്ററിലൂടെ മീര കുമാര്‍ അറിയിച്ചത്. ‘ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തിരിക്കുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പടുത്തിരിക്കെ ഇത്തരമൊരു നടപടിയുണ്ടാകുന്നത് ഒട്ടും യാഥൃശ്ചികമായ കാര്യമല്ല. പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി നിശബ്ദരാക്കാനുള്ള ശ്രമമാണിത്’, മീര കുമാര്‍ പറഞ്ഞു.
ഫേസ്ബുക്ക് ഇന്ത്യ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ വന്ന റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് ഒട്ടേറെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
- TAGS:
- Meira Kumar
Next Story