ബീഹാര്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബിജെപി പിടിച്ചെടുത്ത ആര്‍ജെഡിയുടെ ശക്തികേന്ദ്രവും പോളിങ് ബൂത്തിലേക്ക്
പട്ന: ബീഹാറില്‍ രണ്ടാംഘട്ട നിയമസഭാ വോട്ടെടുപ്പ് ആരംഭിച്ചു. സീമാഞ്ചല്‍ അടക്കമുള്ള നിര്‍ണായക മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ്. 94 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക. ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്, സഹോദരന് തേജ് പ്രതാപ് യാദവ് തുടങ്ങിയവരുടെ മണ്ഡലങ്ങളില്‍ ഇന്നാണ് വോട്ടെടുപ്പ്. നിലവിലെ എന്‍ഡിഎ മന്ത്രിസഭയിലെ ആറ് മന്ത്രമാരും ഇന്ന് ജനവിധി തേടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ വലിയ രീതിയില്‍ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് ബിഹാര്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് എത്തിയിരിക്കുന്നത്. രാഷ്ട്രീയപരമായും ജാതിസമവാക്യങ്ങളിലും […]

പട്ന: ബീഹാറില്‍ രണ്ടാംഘട്ട നിയമസഭാ വോട്ടെടുപ്പ് ആരംഭിച്ചു. സീമാഞ്ചല്‍ അടക്കമുള്ള നിര്‍ണായക മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ്. 94 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക.
ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്, സഹോദരന് തേജ് പ്രതാപ് യാദവ് തുടങ്ങിയവരുടെ മണ്ഡലങ്ങളില്‍ ഇന്നാണ് വോട്ടെടുപ്പ്. നിലവിലെ എന്‍ഡിഎ മന്ത്രിസഭയിലെ ആറ് മന്ത്രമാരും ഇന്ന് ജനവിധി തേടുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ വലിയ രീതിയില്‍ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് ബിഹാര്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് എത്തിയിരിക്കുന്നത്.
രാഷ്ട്രീയപരമായും ജാതിസമവാക്യങ്ങളിലും അതീവ പ്രാധാന്യമര്‍ഹിക്കുന്ന മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പിന്നാക്ക മേഖലകളിലാണ് ഇന്നത്തെ മണ്ഡലങ്ങളേറെയും. വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലങ്ങളുമാണ് ഇവ.
ന്യൂനപക്ഷ-ദളിത്-മഹാദളിത് വിഭാഗങ്ങളിലെ വോട്ടര്‍മാരുടെ ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചല്‍ മേഖലയിലേക്കാണ് മുന്നണികളെല്ലാം ഉറ്റുനോക്കുന്നത്. ആര്‍ജെഡിയുടെ പരമ്പരാഗത വോട്ടുബാങ്കായിരുന്നു ഇതെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമായിരുന്നു സീമാഞ്ചല്‍. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും മേഖലയില്‍ സ്വാധീനം നേടിയിട്ടുമുണ്ട്.
ഒക്ടോബര്‍ 28നായിരുന്നു ബീഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ്. വലിയ വോട്ടിങ് ശതമാനമായിരുന്നു അന്ന് രേഖപ്പെടുത്തിയിരുന്നത്. നവംബര്‍ ഏഴിനാണ് അവസാനഘട്ട തെരഞ്ഞെടുപ്പ്. പത്തിന് വോട്ടെണ്ണല്‍ നടക്കും.