ബിഹാര്‍ തെരഞ്ഞെടുപ്പ്: അവസാനഘട്ട പോളിംഗ് തുടങ്ങി; നിര്‍ണ്ണായക മണ്ഡലങ്ങള്‍ വിധിയെഴുതും
പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട പോളിംഗ് തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ മുതല്‍ വൈകീട്ട് ആറ് വരെ നീണ്ടുനില്‍ക്കുന്ന പോളിംഗില്‍ 15 ജില്ലകളിലെ 78 മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. സീമാഞ്ചല്‍, മിഥിലാഞ്ചല്‍, ചമ്പാരന്‍ തുടങ്ങിയ നിര്‍ണ്ണായക മേഖലകളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്. മഹാദളിതുള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളും മുസ്ലീം വോട്ടുകളും ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലുള്ള ഈ മേഖലകളില്‍ നിന്ന് 2.35 കോടിയിലേറെ വോട്ടര്‍മാരാണുള്ളത്. 1204 സ്ഥാനാര്‍ത്ഥികളുടെ വിധി […]

പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട പോളിംഗ് തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ മുതല്‍ വൈകീട്ട് ആറ് വരെ നീണ്ടുനില്‍ക്കുന്ന പോളിംഗില്‍ 15 ജില്ലകളിലെ 78 മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. സീമാഞ്ചല്‍, മിഥിലാഞ്ചല്‍, ചമ്പാരന്‍ തുടങ്ങിയ നിര്‍ണ്ണായക മേഖലകളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്. മഹാദളിതുള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളും മുസ്ലീം വോട്ടുകളും ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലുള്ള ഈ മേഖലകളില്‍ നിന്ന് 2.35 കോടിയിലേറെ വോട്ടര്‍മാരാണുള്ളത്.
1204 സ്ഥാനാര്‍ത്ഥികളുടെ വിധി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പില്‍ ജെഡിയു 37, ആര്‍ജെഡി 46, ബിജെപി 35, കോണ്‍ഗ്രസ് 25 സീറ്റുകളിലും ഇടത് പാര്‍ട്ടികള്‍ 7 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. പപ്പുയാദവ്, ശരത് യാദവിന്റെ മകള്‍ സുഹാസിനി യാദവ്, നിതീഷ് മന്ത്രിസഭയിലെ എട്ട് മന്ത്രിമാര്‍ എന്നിങ്ങനെ പ്രമുഖരുടെ വിധി നിര്‍ണ്ണയിക്കുന്നതും ഈ ഘട്ടത്തിലാണ്. ജെഡിയു നേതാവ് ബൈദ്യനാഥ് മഹാതോയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ബിഹാറിലെ വാത്മീകി നഗര്‍ ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും. അദ്ദേഹത്തിന്റെ മകന് സുനില്‍കുമാറാണ് ജെഡിയു സ്ഥാനാര്‍ത്ഥി. പര്‍വേഷ് കുമാര്‍ മിശ്രയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പുകള്‍ ഒക്ടോബര്‍ 28, നവംബര്‍ മൂന്ന് തീയതികളിലായിരുന്നു. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.