Top

ബീഹാര്‍ ഫലം നാളെ; കൂറുമാറ്റം ഭയന്ന് കോണ്‍ഗ്രസ്; സുര്‍ജേവാല പട്‌നയിലേക്ക്; ജയസാധ്യതയുള്ളവരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റും

പട്‌ന: ബീഹാറില്‍ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് നിര്‍ണായക രാഷ്ട്രീയ നാടകങ്ങളാണ് നടക്കുന്നത്. എക്‌സിറ്റ് പോളുകള്‍ മഹാസഖ്യത്തിന് അനുകൂലമാണെങ്കില്‍ കൂടി എംഎല്‍എമാര്‍ കൂറുമാറുന്നതടക്കമുള്ള സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുമോയെന്നത് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നീക്കങ്ങള്‍ ആരംഭിച്ചു. മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പട്‌നയിലെ ഹോട്ടലുകളിലേക്കും ജയസാധ്യതയുള്ളവരെ സംസ്ഥാനത്തിന് പുറത്തേക്കും മാറ്റാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ അവിനാശ് പാണ്ഡെ, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ ബീഹാറിലെത്തി. പട്‌നയിലെ സ്വകാര്യ ഹോട്ടെലുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് മാറ്റുന്നത്, പഞ്ചാബിലേക്കോ രാജസ്ഥാനിലേക്കോ […]

9 Nov 2020 12:17 AM GMT

ബീഹാര്‍ ഫലം നാളെ;  കൂറുമാറ്റം ഭയന്ന് കോണ്‍ഗ്രസ്; സുര്‍ജേവാല പട്‌നയിലേക്ക്; ജയസാധ്യതയുള്ളവരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റും
X

പട്‌ന: ബീഹാറില്‍ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് നിര്‍ണായക രാഷ്ട്രീയ നാടകങ്ങളാണ് നടക്കുന്നത്. എക്‌സിറ്റ് പോളുകള്‍ മഹാസഖ്യത്തിന് അനുകൂലമാണെങ്കില്‍ കൂടി എംഎല്‍എമാര്‍ കൂറുമാറുന്നതടക്കമുള്ള സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുമോയെന്നത് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നീക്കങ്ങള്‍ ആരംഭിച്ചു.

മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പട്‌നയിലെ ഹോട്ടലുകളിലേക്കും ജയസാധ്യതയുള്ളവരെ സംസ്ഥാനത്തിന് പുറത്തേക്കും മാറ്റാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ അവിനാശ് പാണ്ഡെ, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ ബീഹാറിലെത്തി.

പട്‌നയിലെ സ്വകാര്യ ഹോട്ടെലുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് മാറ്റുന്നത്, പഞ്ചാബിലേക്കോ രാജസ്ഥാനിലേക്കോ ആയിരിക്കും ജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മാറ്റുക.
കോണ്‍ഗ്രസ്-ആര്‍.ജെ.ഡി-ഇടതുപക്ഷ പാര്‍ട്ടികളുടെ മഹാഗഡ്ബന്ധന് ബിഹാറില്‍ മുന്തൂക്കമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ത്യടുഡേ-ആക്സിസ് എക്‌സിറ് പോള്‍ പ്രകാരം 139 മുതല്‍ 161 സീറ്റുകള്‍ വരെ മഹാഗദ്ബന്ധന് സ്വന്തമാക്കുമ്പോള്‍ എന്‍.ഡി.എ 69 നും 90 നും ഇടയില്‍ ഒതുങ്ങുമെന്നാണ് പ്രവചനം.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് -ആര്‍ ജെഡി നേതൃത്വങ്ങള്‍ ഇതിനോടകം ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story