‘ആരുപറഞ്ഞു തോല്പിക്കാന് കഴിയില്ലെന്ന്?’; ബീഹാറില്‍ വൈറലായി ചിദംബരത്തിന്റെ വാക്കുകള്‍
തോല്പിക്കാന് കഴിയാത്ത പാര്‍ട്ടിയാണ് ബിജെപി എന്നത് വെറും തോന്നല്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ബിജെപിയെ തോല്പിക്കാന് കഴിയുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം അടിയുറച്ച് മനസിലാക്കേണ്ടത്. അത് ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലമെത്തുമ്പോള്‍ വ്യക്തമാകുമെന്നും ചിദംബരം പറഞ്ഞു. 2019ലെ ലോക്സഭാതെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളും നിയമസഭാ തെരഞ്ഞെടുപ്പുകളും ചൂണ്ടിക്കാട്ടിയായിരുന്നു ചിദംബരത്തിന്റെ പരാമര്‍ശം. ബിജെപിയുടെ ജനസമ്മിതി വലിയതോതില്‍ ഇടിയുകയായിരുന്നു ഈ തെരഞ്ഞെടുപ്പുകളിലെന്നും അദ്ദേഹം പറഞ്ഞു. ‘2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 381 സീറ്റുകളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളും […]

തോല്പിക്കാന് കഴിയാത്ത പാര്‍ട്ടിയാണ് ബിജെപി എന്നത് വെറും തോന്നല്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ബിജെപിയെ തോല്പിക്കാന് കഴിയുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം അടിയുറച്ച് മനസിലാക്കേണ്ടത്. അത് ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലമെത്തുമ്പോള്‍ വ്യക്തമാകുമെന്നും ചിദംബരം പറഞ്ഞു.
2019ലെ ലോക്സഭാതെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളും നിയമസഭാ തെരഞ്ഞെടുപ്പുകളും ചൂണ്ടിക്കാട്ടിയായിരുന്നു ചിദംബരത്തിന്റെ പരാമര്‍ശം. ബിജെപിയുടെ ജനസമ്മിതി വലിയ
തോതില്‍ ഇടിയുകയായിരുന്നു ഈ തെരഞ്ഞെടുപ്പുകളിലെന്നും അദ്ദേഹം പറഞ്ഞു.
‘2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 381 സീറ്റുകളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളും 51 ഇടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളും നടന്നു. അവിടെ ബിജെപി സ്ഥാനാര്ത്ഥികളുണ്ടായിരുന്നോ? 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 381 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 163 ഇടങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്’, ചിദംബരം പറഞ്ഞു.
‘ആര് പറഞ്ഞു ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന്? തങ്ങള്‍ക്ക് ബിജെപിയെ ഉറപ്പായും നേരിടാന്‍ കഴിയുമെന്ന് തന്നെവേണം പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വസിക്കാന്‍. അത് ബീഹാറില്‍ തെളിയിക്കാനുമാവും’, ചിദംബരം കൂട്ടിച്ചേര്‍ത്തു.
ബീഹാര്‍ ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും പിന്തുണയോടെ മഹാസഖ്യമാണ് ബിജെപി-ജെഡിയു സഖ്യത്തെ നേരിടുന്നത്. ഒക്ടോബര്‍ 28നായിരുന്നു ബീഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ്. നവംബര്‍ മൂന്നിനും ഏഴിനുമാണ് രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പുകള്‍ നടക്കുക. നവംബര്‍ പത്തിന് വോട്ടെണ്ണലുമുണ്ടാകും.