Top

ബീഹാറില്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ എംഎല്‍എമാര്‍ നിതീഷ് കുമാറുമായി ചര്‍ച്ച നടത്തി; ജെഡിയുവിലേക്കെന്ന് അഭ്യൂഹങ്ങള്‍

പാറ്റ്‌ന: ബീഹാറില്‍ എഐഎംഐഎമ്മിന്റെ എംഎല്‍എമാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച നടത്തി. എഐഎംഐഎമ്മിന്റെ ആകെയുള്ള അഞ്ച് എംഎല്‍എമാരും ചര്‍ച്ചക്കെത്തി. വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എഐഎംഐഎം എംഎല്‍എമാര്‍ ജെഡിയുവില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ സംസ്ഥാനത്ത് സജീവമായി.പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ അഖ്തര്‍-ഉല്‍- ഇമാന്റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ചര്‍ച്ചക്കെത്തിയത്. സീമാഞ്ചല്‍ മേഖലയിലെ വികസന പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് തങ്ങള്‍ നിതീഷ് കുമാറിനെ കണ്ടതെന്ന് എഐഎംഐഎം എംഎല്‍എ മുഹമ്മദ് ആദില്‍ ഹസന്‍ പറഞ്ഞു. ബിജെപിയുമായി […]

29 Jan 2021 2:06 AM GMT

ബീഹാറില്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ എംഎല്‍എമാര്‍ നിതീഷ് കുമാറുമായി ചര്‍ച്ച നടത്തി; ജെഡിയുവിലേക്കെന്ന് അഭ്യൂഹങ്ങള്‍
X

പാറ്റ്‌ന: ബീഹാറില്‍ എഐഎംഐഎമ്മിന്റെ എംഎല്‍എമാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച നടത്തി. എഐഎംഐഎമ്മിന്റെ ആകെയുള്ള അഞ്ച് എംഎല്‍എമാരും ചര്‍ച്ചക്കെത്തി.

വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എഐഎംഐഎം എംഎല്‍എമാര്‍ ജെഡിയുവില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ സംസ്ഥാനത്ത് സജീവമായി.
പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ അഖ്തര്‍-ഉല്‍- ഇമാന്റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ചര്‍ച്ചക്കെത്തിയത്.

സീമാഞ്ചല്‍ മേഖലയിലെ വികസന പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് തങ്ങള്‍ നിതീഷ് കുമാറിനെ കണ്ടതെന്ന് എഐഎംഐഎം എംഎല്‍എ മുഹമ്മദ് ആദില്‍ ഹസന്‍ പറഞ്ഞു. ബിജെപിയുമായി ജെഡിയു ബന്ധപ്പെട്ട് നില്‍ക്കുന്നിടത്തോളം കാലം നിതീഷുമായി തങ്ങള്‍ കൈകോര്‍ക്കില്ലെന്നും ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ ഭാവിയില്‍ നിതീഷുമായി കൈകോര്‍ക്കാന്‍ താല്‍പ്പര്യപ്പെട്ടേക്കാമെന്നും ആദില്‍ ഹസന്‍ പറഞ്ഞു.

സംസ്ഥാനത്തെ ഏക ബിഎസ്പി എംഎല്‍എയായിരുന്ന ജമാ ഖാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ജെഡിയുവില്‍ ചേര്‍ന്നിരുന്നു. സ്വതന്ത്ര എംഎല്‍എ സുമിത് സിങിനോടൊപ്പമായിരുന്നു ജമാന്‍ ഖാന്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയിലെത്തിയത്. എല്‍ജെപി എംഎല്‍എ രാജ് കുമാര്‍ സിങും നിതീഷ് കുമാറിനെ സന്ദര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എഐഎംഐഎം എംഎല്‍എമാരുടെ കൂടിക്കാഴ്ച ചര്‍ച്ചയാവുന്നത്.

Next Story