Top

എന്‍ഡിഎയോട് പിണങ്ങിയ ചിരാഗ് പാസ്വാന്‍ ഇനി മഹാസഖ്യത്തിലേക്കോ? നിതീഷിനെ തള്ളി ചിരാഗിന്റെ വേദനയില്‍ പങ്കുചേര്‍ന്ന് തേജസ്വി യാദവ്

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ബീഹാറില്‍ രാഷ്്ട്രീയ നീക്കങ്ങളും സജീവമാണ്. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനോട് പിണങ്ങി എന്‍ഡിഎ സഖ്യം വിട്ട് പുറത്തുവന്ന ചിരാഗ് പാസ്വാനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ചിരാഗ് പാസ്വാന്റെ കാര്യത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കണമെന്ന നിതീഷ് കുമാറിന്റെ പരാമര്‍ശനം പുറത്ത് വന്നതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ പുതിയ നീക്കങ്ങള്‍. ‘നിതീഷ് കുമാര്‍ ജി ചിരാഗ് പാസ്വാനോട് എന്താണോ ചെയ്തത് അത് ശരിയായില്ല. മറ്റേത് സമയത്തേക്കാളുമുപരിയായി ഇപ്പോള്‍ ചിരാഗ് പാസ്വാന് അദ്ദേഹത്തിന്റെ […]

19 Oct 2020 11:27 AM GMT

എന്‍ഡിഎയോട് പിണങ്ങിയ ചിരാഗ് പാസ്വാന്‍ ഇനി മഹാസഖ്യത്തിലേക്കോ? നിതീഷിനെ തള്ളി ചിരാഗിന്റെ വേദനയില്‍ പങ്കുചേര്‍ന്ന് തേജസ്വി യാദവ്
X

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ബീഹാറില്‍ രാഷ്്ട്രീയ നീക്കങ്ങളും സജീവമാണ്. മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനോട് പിണങ്ങി എന്‍ഡിഎ സഖ്യം വിട്ട് പുറത്തുവന്ന ചിരാഗ് പാസ്വാനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ചിരാഗ് പാസ്വാന്റെ കാര്യത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കണമെന്ന നിതീഷ് കുമാറിന്റെ പരാമര്‍ശനം പുറത്ത് വന്നതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ പുതിയ നീക്കങ്ങള്‍.

‘നിതീഷ് കുമാര്‍ ജി ചിരാഗ് പാസ്വാനോട് എന്താണോ ചെയ്തത് അത് ശരിയായില്ല. മറ്റേത് സമയത്തേക്കാളുമുപരിയായി ഇപ്പോള്‍ ചിരാഗ് പാസ്വാന് അദ്ദേഹത്തിന്റെ അച്ഛനെ ആവശ്യമുള്ള സമയമാണിത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ രാംവിലാസ് പാസ്വാന്‍ നമ്മളോടൊപ്പമില്ല. നമുക്കെല്ലാവര്‍ക്കും സങ്കടമുള്ള കാര്യമാണത്. നിതീഷ് കുമാര്‍ പെരുമാറിയ രീതി, അത് ചിരാഗ് പാസ്വാനോട് കാണിച്ച അനീതിയാണ്’, തേജസ്വി യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ പിതാവിന്റെ മൃതദേഹം വിമാനത്താവളത്തില്‍ കൊണ്ടുവന്നപ്പോള്‍ നിതീഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ മോശം അനുഭവം ചിരാഗ് പാസ്വാന്‍ പങ്കുവെച്ചതിനോട് പ്രതികരിക്കുകയായിരുന്നു തേജസ്വി. അച്ഛന്റെ മരണത്തില്‍ അതീവ ദുഃഖിതരായിരുന്ന തന്നോടോ അമ്മയോടോ ഒരു വാക്കുപോലും സംസാരിക്കാന്‍ നിതീഷ് കുമാര്‍ തയ്യാറായില്ലെന്നായിരുന്നു ചിരാഗ് പാസ്വാന്‍ എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ‘ഞാന്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ തൊട്ടു. അദ്ദേഹമെന്നെ പാടെ അവഗണിച്ചു. എല്ലാവരും കാണുന്നുണ്ടായിരുന്നു അത്. വൈകാരികമായി ഞാന്‍ ശെരിക്കും ഞെട്ടിപ്പോയി. നമ്മള്‍ നമ്മുടെ സാമാന്യ മര്യാദ മറക്കരുതല്ലോ’, എന്നായിരുന്നു ചിരാഗ് പാസ്വാന്‍ പറഞ്ഞത്.

ചിരാഗ് പാസ്വാന്റെ പിതാവ് രാംവിലാസ് പാസ്വാനും തേജസ്വിയുടെ പിതാവ് ലാലു പ്രസാദ് യാദവും പഴയ സഹപ്രവര്‍ത്തകരും ഇരുവരും നിതീഷ് കുമാറിനോടൊപ്പം പ്രവര്‍ത്തിച്ചുള്ളവരുമാണ്. ഇക്കാരണം കൊണ്ടാണ് തേജസ്വി ചിരാഗിനെ പിന്തുണച്ചതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍, തെരഞ്ഞെടുപ്പ് അടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എന്‍ഡിഎ വിട്ട ചിരാഗ് പാസ്വാനെ കൂടെക്കൂട്ടാനാണ് തേജസ്വിയുടെ നീക്കമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതകളില്ല. കാരണം, ചിരാഗ് പാസ്വാന്‍ എന്‍ഡിഎ വിട്ടതിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്ന വിമര്‍ശനം സജീവമാണ്. ജെഡിയുവിനെ ദുര്‍ബലമാക്കി ബീഹാറില്‍ നിതീഷ് കുമാറിനുള്ള അപ്രമാധിത്യം തകര്‍ക്കാനാണ് ബിജെപി എല്‍ജെപിയെ ഇറക്കിയിരിക്കുന്നതെന്നാണ് സൂചന.

ഇതിന് പിന്തുണയേകി, ബിജെപിക്കെതിരെ നിതീഷ് കുമാര്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. എന്‍ഡിഎ സഖ്യത്തെ ഇല്ലാതാക്കുന്നതാണ് ചിരാഗ് പാസ്വാന്റെ നടപടി. ഇക്കാര്യത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കണം. ഇരുഭാഗത്ത് നിന്നും കളിക്കുന്നില്ലെന്ന് ബിജെപി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ചിരാഗ് പാസ്വാന്റെ എല്‍ജെപി പുറത്ത് പോയിരുന്നു. ജെഡിയുവിനെതിരെ മത്സരിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞിരുന്നു.

നിരവധി ബിജെപി നേതാക്കള്‍ എല്‍ജെപിയില്‍ ചേരുകയും സ്ഥാനാര്‍ത്ഥികളാവുകയും ചെയ്തിരുന്നു. ജെഡിയുവിന്റെ സീറ്റുകളുടെ എണ്ണം കുറക്കുന്നതിന് വേണ്ടി ബിജെപി തന്നെ കളത്തിലിറക്കിയതാണ് എല്‍ജെപിയെ എന്നാരോപണം ഉയര്‍ന്നിരുന്നു.

ഈ ഘട്ടത്തിലാണ് നിതീഷ് കുമാറിന്റെ പ്രതികരണം. സഖ്യം വിജയിച്ചാല്‍ നിതീഷ് കുമാര്‍ തന്നെയാണ് മുഖ്യമന്ത്രിയെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

Next Story