Top

ഇന്ത്യയ്ക്ക് സഹായമായി ചൈനയുടെ 3600 ഓക്‌സിജൻ കോൺസൻട്രേറ്റേഴ്‌സ്; എത്തിയത് 100 ടൺ വരുന്ന ഏറ്റവും വലിയ ചരക്ക്

3600 ഓക്‌സിജൻ കോൺസൻട്രേറ്റേഴ്‌സുമായി കഴിഞ്ഞ ദിവസമാണ് ചൈനയിലെ ഹാൻസംഗു എയർപോർട്ടിൽ നിന്ന് ചൈനീസ് വിമാനം പറന്നത്.

17 May 2021 1:08 AM GMT

ഇന്ത്യയ്ക്ക് സഹായമായി ചൈനയുടെ 3600 ഓക്‌സിജൻ കോൺസൻട്രേറ്റേഴ്‌സ്; എത്തിയത് 100 ടൺ വരുന്ന ഏറ്റവും വലിയ ചരക്ക്
X

ഇന്ത്യയ്ക്ക് സഹായമായി 3600 ഓക്‌സിജൻ കോൺസൻട്രേറ്റേഴ്‌സുമായി ചൈന. ഓക്‌സിജന്റെ ഏറ്റവും വലിയ ചരക്കുമായാണ് ചൈനയിൽ നിന്ന് ബോയിംഗ് 747-400 എയർക്രാഫ്റ്റ് ഇന്ത്യയിൽ എത്തിച്ചേർന്നത്. 3600 ഓക്‌സിജൻ കോൺസൻട്രേറ്റേഴ്‌സുമായി കഴിഞ്ഞ ദിവസമാണ് ചൈനയിലെ ഹാൻസംഗു എയർപോർട്ടിൽ നിന്ന് ചൈനീസ് വിമാനം പറന്നത്.

ഇന്നലെ വൈകീട്ടോടെയാണ് ഏകദേശം 100 ടൺ വരുന്ന 3600 ഓക്‌സിജൻ കോൺസൻ്‌ട്രേറ്റേഴ്‌സുമായി ഡൽഹിയിൽ ചൈനീസ് സഹായം എത്തിച്ചേരുന്നത്. ബോല്ലാർ ലോജിസ്റ്റിക്കാണ് ചരക്ക് ഇന്ത്യയിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വിദേശ സഹായം വരുന്നത് വർദ്ധിക്കുകയാണ്. ചൈനയിൽ നിന്നും കൂടുതൽ കൊവിഡ് പ്രതിരോധത്തിനാവശ്യമായ ചരക്കുകൾ ഇനിയും എത്തിച്ചേരുമെന്ന് റിപ്പോർട്ടുണ്ട്.

നേരത്തെ കൊവിഡ് രോഗികൾക്കാവശ്യമായ ഓക്‌സിജൻ കോൺസൻട്രേറ്റേഴ്‌സ് അടക്കമുള്ളവയുടെ വില ചൈന വർദ്ധിപ്പിച്ചതിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയെപ്പോലെ തന്നെ പല രാജ്യങ്ങളും പ്രതിസന്ധിയിലാണ്. അതുകൊണ്ട് പ്രതിരോധ സംവിധാനങ്ങളുടെ ആവശ്യവും വർദ്ധിക്കുന്നു.

രോഗപ്രതിരോധ സംവിധാനങ്ങളുടെ ഉത്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിക്കാനിടയായതാണ് ഓക്‌സിജൻ കോൺസൻട്രേറ്റേഴ്‌സ് അടക്കമുള്ളവയുടെ വിലയും വർദ്ധിപ്പിച്ചതെന്ന് ചൈന വ്യക്തമാക്കിയിരുന്നു. യൂറോപ്യൻ വിപണിയിൽ നിന്നാണ് ഈ അസംസ്‌കൃത വസ്തുക്കൾ ചൈന ഇറക്കുമതി ചെയ്യുന്നത്.

Next Story