മദ്യം ഇനി വലിയ ബോട്ടിലുകളില്‍; മാറ്റങ്ങളുമായി ബെവ്കോ
സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ബീവറേജസ് കോര്പ്പറേഷന്. ഇതാദ്യമായി രണ്ടേ കാല് ലിറ്ററിന്റെയും ഒന്നര ലിറ്ററിന്റെയും ബോട്ടിലുകള്‍ മദ്യം വില്‍പ്പനയ്ക്കെത്തിക്കാനാണ് തീരുമാനം ഒപ്പം പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം ഘട്ടം ഘട്ടമായി കുറച്ച് പൂര്‍ണമായും ഒഴിവാക്കും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബെവ്കോയുടെ മദ്യവില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മദ്യവില്‍പ്പനയില്‍ അടിമുടി മാറ്റം വരുത്താനാണ് ബെവ്കോ തയ്യാറെടുക്കുന്നത്. പുതുക്കിയ മദ്യവില ഫെബ്രുവരി ഒന്നു മുതല്‍ നിലവില്‍ വരും. മദ്യം നിര്‍മ്മിക്കുന്നതിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയാണ് […]

സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ബീവറേജസ് കോര്പ്പറേഷന്. ഇതാദ്യമായി രണ്ടേ കാല് ലിറ്ററിന്റെയും ഒന്നര ലിറ്ററിന്റെയും ബോട്ടിലുകള്‍ മദ്യം വില്‍പ്പനയ്ക്കെത്തിക്കാനാണ് തീരുമാനം ഒപ്പം പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം ഘട്ടം ഘട്ടമായി കുറച്ച് പൂര്‍ണമായും ഒഴിവാക്കും.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബെവ്കോയുടെ മദ്യവില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മദ്യവില്‍പ്പനയില്‍ അടിമുടി മാറ്റം വരുത്താനാണ് ബെവ്കോ തയ്യാറെടുക്കുന്നത്.
പുതുക്കിയ മദ്യവില ഫെബ്രുവരി ഒന്നു മുതല്‍ നിലവില്‍ വരും. മദ്യം നിര്‍മ്മിക്കുന്നതിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയാണ് മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏഴ് ശതമാനമാണ് വില വര്‍ദ്ധിപ്പിച്ചത്. കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെ വര്‍ധിക്കുന്ന രീതിയിലാണ് പുതുക്കിയ വില. സ്പിരിറ്റിന്റെ വില വര്‍ധിച്ചതിനാല്‍ 11.6% വര്‍ധിപ്പിക്കണമെന്ന മദ്യകമ്പനികളുടെ ആവശ്യപ്രകാരമാണ് വിലവര്‍ധന.
2017 നവംബറിനുശേഷം ആദ്യമായാണ് വിലവര്‍ധനവ് വരുന്നത്. ഒരു കുപ്പിക്ക് 40 രൂപ വര്‍ധിച്ചാല്‍ 35 രൂപ സര്‍ക്കാരിനും നാലു രൂപ മദ്യവിതരണ കമ്പനികള്‍ക്കും ഒരു രൂപ കോര്‍പറേഷനും അധിക വരുമാനമായി ലഭിക്കും. കോവിഡ് സെസ് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് പ്രാബല്യത്തില്‍ വന്നാല്‍ വില ഓഗസ്റ്റോടെ കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.
- TAGS:
- Bevco