Top

കേരളത്തിലേക്ക് വമ്പന്‍ പദ്ധതികളെത്തും, പരാതികള്‍ പരിശോധിക്കാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍: പി രാജീവ്

സംസ്ഥാനത്തിന് പുറത്തുനിന്ന് കേരളത്തിലേക്ക് വലിയ പദ്ധതികളെത്തുമെന്ന് പ്രഖ്യാപിച്ച് വ്യവസായമന്ത്രി പി രാജീവ്. ഉത്തരവാദിത്ത നിക്ഷേപമാണ് വേണ്ടത്. അത്തരത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതകളാണുള്ളതെന്നും പി രാജീവ് പറഞ്ഞു. എല്ലാ മാസവും നിക്ഷേപ സംഗമം സംഘടിപ്പിക്കുന്ന രീതിയിലേക്ക് മാറുമെന്നും മന്ത്രി അറിയിച്ചു. വ്യവസായികളുടെ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അതിനായുള്ള വകുപ്പ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. അപൂര്‍വ്വം ചില ഉദ്യോഗസ്ഥരാണ് തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. അത് കേരളത്തില്‍ വെച്ചുപൊറുപ്പിക്കില്ല. എല്ലാവരും നിയമത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും […]

16 July 2021 7:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലേക്ക് വമ്പന്‍ പദ്ധതികളെത്തും, പരാതികള്‍ പരിശോധിക്കാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍: പി രാജീവ്
X

സംസ്ഥാനത്തിന് പുറത്തുനിന്ന് കേരളത്തിലേക്ക് വലിയ പദ്ധതികളെത്തുമെന്ന് പ്രഖ്യാപിച്ച് വ്യവസായമന്ത്രി പി രാജീവ്. ഉത്തരവാദിത്ത നിക്ഷേപമാണ് വേണ്ടത്. അത്തരത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതകളാണുള്ളതെന്നും പി രാജീവ് പറഞ്ഞു. എല്ലാ മാസവും നിക്ഷേപ സംഗമം സംഘടിപ്പിക്കുന്ന രീതിയിലേക്ക് മാറുമെന്നും മന്ത്രി അറിയിച്ചു.

വ്യവസായികളുടെ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അതിനായുള്ള വകുപ്പ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. അപൂര്‍വ്വം ചില ഉദ്യോഗസ്ഥരാണ് തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. അത് കേരളത്തില്‍ വെച്ചുപൊറുപ്പിക്കില്ല. എല്ലാവരും നിയമത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും പി രാജീവ് വ്യക്തമാക്കി.

വ്യവസായ മേഖലയിലെ കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും മാറ്റാൻ ന്യുവാൻസ് മേധാവി ഡോക്ടർ കെ സി സണ്ണി അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വ്യവസായ സംരംഭകർക്ക് പരാതികൾ ഓൺലൈൻ ആയി അറിയിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

വ്യവസായ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇന്നലെ എറണാകുളം ജില്ലയില്‍ ആരംഭിച്ച പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വ്യവസായ പരാതി പരിഹാര അദാലത്തില്‍ നൂറിലധികം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിരവധി പരാതികളില്‍ ഇതിനകം പരിഹാരം കണ്ടെത്തിയിട്ടുണ്ട്.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള വ്യവസായികളുടെ പരാതികളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് അറിയിച്ച മന്ത്രി കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുന്ന വിധമായിരിക്കും നിയമത്തിന് രൂപം നല്‍കുന്നതെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read: ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുത്തിട്ടില്ല’; പ്രതികാരനടപടിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി കെ രാജന്‍

Next Story