ബിഗ് ബോസ് മലയാളം; ആദ്യ എലിമിനേഷനില്‍ ഡിംപലും, ഭാഗ്യലക്ഷ്മിയുമടക്കം എട്ട് പേര്

ബിഗ് ബോസ് മലയാളം സീസണ് മൂന്നില്‍ ഈ ആഴ്ച്ചയില്‍ ആദ്യ എലിമിനേഷന് നടക്കും. എട്ട് പേരാണ് എലിമിനേഷന് പട്ടികയില്‍ ഉള്ളത്. ബിഗ് ബോസ് വീട്ടിലെ എല്ലാ മത്സരാര്‍ത്ഥികളും ഷോയില്‍ തുടരാന്‍ യോഗ്യരല്ലാത്ത രണ്ട് പേരെ തെരഞ്ഞെടുക്കണം.
നോബിയെയാണ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ ആദ്യം ബിഗ് ബോസ് വിളിച്ചത്. റിതു മന്ത്ര, സായ് വിഷ്ണു എന്നിവരെയാണ് നോബി തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിന്റെ അവസാനം റിതുവിനെ ഏഴ് നോമിനേഷനാണ് ലഭിച്ചത്.
അതേസമയം ഫിറേസ്, ലക്ഷ്മി എന്നിവര്‍ക്ക് നാല് വോട്ട് വീതമാണ് ലഭിച്ചത്. ഫിറോസ് എല്ലാവരെയും അനാവശ്യമായി ഉപദേശിക്കുകയാണെന്ന് സായ് വിഷ്ണു അഭിപ്രായപ്പെട്ടു. ലക്ഷ്മി വീട്ടിലെ ജോലികള്‍ ഒന്ന് ചെയ്യുന്നില്ലെന്ന് അഡോണിയും വ്യക്തമാക്കി.
മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പിന് ശേഷം എട്ട് പേരുടെ പേരാണ് ഈ ആഴ്ച്ചത്തെ എലിമിനേഷനായി ബിഗ് ബോസ് പ്രഖ്യാപിച്ചത്. റിതു മന്ത്ര, ഫിറോസ്, ലക്ഷ്മി ജയന്, സായ് വിഷ്ണു, ഡിംപല്‍, അഡോണി, ഭാഗ്യലക്ഷ്മി, സന്ധ്യ മനോജ് എന്നിവരാണ് എലിമിനേഷമന് പട്ടികയില്‍ ഉള്ളവര്‍.
ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണ് വാലെന്റൈന്‍സ് ദിനത്തിലാണ് ആരംഭിച്ചത്. മൂന്നാം സീസണിലും നടന് മോഹന്‍ലാല്‍ തന്നെയാണ് ബിബോസ് ഹോസ്റ്റ്. ഈ വര്‍ഷം ബിഗ് ബോസ് സീസണിന് സീസണ് ഓഫ് ഡ്രീമേഴ്സ് എന്നാണ് പേര് ഇട്ടിരിക്കുന്നത്.