Top

പെര്‍ത്ത് സ്‌കോഴ്‌ച്ചേഴ്‌സിനെ തകര്‍ത്തു; മെല്‍ബണ്‍ റെനഗേഡ്‌സിന് 7 വിക്കറ്റ് ജയം

ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെ മെല്‍ബണ്‍ റെനഗേഡ്‌സ് 7 വിക്കറ്റിന് പരാജയപ്പെടുത്തി. സ്‌കോച്ചേഴ്‌സ് ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം 23 പന്ത് ബാക്കി നില്‍കെയാണ് റെനഗേഡ്‌സ് മറികടന്നത്.

12 Dec 2020 5:37 AM GMT

പെര്‍ത്ത് സ്‌കോഴ്‌ച്ചേഴ്‌സിനെ തകര്‍ത്തു; മെല്‍ബണ്‍ റെനഗേഡ്‌സിന് 7 വിക്കറ്റ് ജയം
X

ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെ മെല്‍ബണ്‍ റെനഗേഡ്‌സ് 7 വിക്കറ്റിന് പരാജയപ്പെടുത്തി. സ്‌കോച്ചേഴ്‌സ് ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം 23 പന്ത് ബാക്കി നില്‍കെയാണ് റെനഗേഡ്‌സ് മറികടന്നത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഷോന്‍ മാര്‍ഷാണ് റെനഗേഡ്‌സ് വിജയം അനായസമാക്കിയത്. മാര്‍ഷ് 47 പന്തില്‍ 62 റണ്‍സ് നേടി. സ്‌കോച്ചേഴ്‌സിന്റെ മുന്‍നിരയെ തകര്‍ത്ത ജോഷ് ലാലറാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്‌കോഴ്‌ച്ചേഴ്‌സിന് തുടക്കം മുതല്‍ തകര്‍ച്ച ആയിരുന്നു. രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. ന്യൂസിലന്റ് താരം കോണിന്‍ മണ്‍റൊ പൂജ്യനായി ആണ് മടങ്ങിയത്. മികച്ച് കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനാകാതെ സ്‌കോഴ്‌ച്ചേഴ്‌സ് ബാറ്റിംഗ് നിര തകര്‍ന്നു. 33 റണ്‍സ് നേടിയ ആരോണ്‍ ഹാര്‍ഡിയാണ് ടോപ്പ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീതം നേടിയ ജോഷ് ലാലറും, കെയിന്‍ റിച്ചാര്‍ഡ്‌സണുമാണ് റെനഗേഡ്‌സിനായി തിളങ്ങിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ റെനഗേഡ്‌സിന് സ്വപ്‌നതുല്യമായ തുടക്കാമാണ് നായകന്‍ ആരോണ്‍ ഫിഞ്ചും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് നല്‍കിയത്. 35 റണ്‍സ് എടുത്ത ആരോണ്‍ ഫിഞ്ച് പുറത്താകുമ്പോള്‍ സ്‌കോര്‍ 70ല്‍ എത്തിയിരുന്നു. മൂന്നാമനായി ഇറങ്ങിയ സാം ഹാര്‍പ്പറിനെ ഫവാദ് അഹമ്മദ് വേഗം മടക്കി. എന്നാല്‍ ഷോന്‍ മാര്‍ഷിനെ പിടിച്ചു നിര്‍ത്താന്‍ സ്‌കോച്ചേഴ്‌സിനായില്ല. 47 പന്തില്‍ 62 റണ്‍സെടുത്ത മാര്‍ഷിന്റെ ഇന്നിംഗ്‌സ് ഏഴ് ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു. ജയിക്കാന്‍ ഒരു റണ്‍സ് മാത്രം ബാക്കി നില്‍കെയാണ് മാര്‍ഷ് മടങ്ങിയത്.

Next Story

Popular Stories