
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോള്‍ യുഎസിലെ ഭൂരിഭാഗം മേഖലകളിലും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ജോ ബൈഡന് മുന്‍തൂക്കമുണ്ടാകുമെന്ന് സര്‍വ്വേകള്‍. മിഷിഗണ്‍, വിസ്കോന്‍സിന്‍ മേഖലകളില്‍ ബൈഡന് നിര്‍ണ്ണായകമായ മുന്‍തൂക്കം നേടുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റേയും സിയന്ന കൊളെജിന്റേയും സര്‍വ്വേ സൂചിപ്പിക്കുന്നു. 2016ല്‍ ട്രംപിന് തുണയായ വൈറ്റ് വോട്ടര്‍മാരുടെ പിന്തുണയിലും ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് സര്‍വ്വെ വിലയിരുത്തുന്നത്.
മുഴുവനായി നോക്കിയാല്‍ ട്രംപിനെ അപേക്ഷിച്ച് ബൈഡന് എട്ട ശതമാനം വോട്ടുകള്‍ കൂടുതല്‍ നേടാനാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. സ്ത്രീകള്‍, വംശീയ ന്യൂനപക്ഷങ്ങള്‍, സ്വതന്ത്രര്‍, എന്നിവര്‍ക്കിടയിലെ പിന്തുണ ബൈഡന് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.
കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ജനങ്ങള്‍ ട്രംപിനേക്കാള്‍ ബൈഡനില്‍ വിശ്വാസമര്‍പ്പിക്കുന്നതായി സര്‍വ്വേയില്‍ നിന്നും വ്യക്തം. ട്രംപ് കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത വിധം ജനങ്ങളില്‍ കടുത്ത അത്ൃപ്തിയുണ്ടായിട്ടുണ്ടെന്ന് സര്‍വ്വേ ഫലം പറയുന്നു. ട്രംപിനെ 40 ശതമാനം ജനങ്ങള്‍ പിന്തുണയ്ക്കുമ്പോള്‍ ബൈഡന് 48 ശതമാനത്തിന്റെ പിന്തുണയുണ്ടാകുമെന്നാണ് സര്‍വ്വെ പറയുന്നത്. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയഭീതിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസിലും വൈറ്റ് ഹൗസിലും നമ്മുക്ക് പരാജയമുണ്ടായേക്കുമെന്ന് ടെക്സാസില്‍നിന്നുള്ള റിപ്പബ്ലിക് സെനറ്റര്‍ ക്രൂസ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.