Top

നിർണ്ണായക സംസ്ഥാനങ്ങളിൽ വമ്പിച്ച ലീഡ്: വിജയം ഉറപ്പിച്ച്‌ ബൈഡൻ, പരാജയഭീതിയിൽ വോട്ടെണ്ണൽ നിർത്തുവാൻ ആഹ്വാനം ചെയ്ത് ട്രംപ്

നിർണ്ണായക സംസ്ഥാനങ്ങളായ പെൻസിൽവാനിയയിലും, ജോർജ്ജിയയിലും, നെവാഡയിലും ലീഡ് ഉറപ്പിച്ചതോടെ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിലേക്കുള്ള വാതിലുകൾ ജോ ബൈഡന് വേണ്ടി തുറക്കുമെന്ന് ഉറപ്പായി. പതിനാറ് ഇലക്ട്‌റൽ കോളേജുള്ള ജോർജിയയിൽ നിലവിൽ 99 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 24,56,845 (49.4%) വോട്ടുകളുടെ വല്യ തോതിലുള്ള ലീഡാണ് ബൈഡനുള്ളത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ലീഡ് ചെയ്തിരുന്ന ട്രംപിന് ഇപ്പോൾ 24,52,825 ( 49.3%) വോട്ടുകളാണ് ഉള്ളത്. നിലവിൽ 264 ഇലക്ട്‌റൽ വോട്ടുകളുള്ള ബൈഡൻ ജോർജിയയിൽ വിജയിക്കുകയാണെങ്കിൽ 270 ഇലക്ട്‌റൽ വോട്ടുകൾ എന്ന […]

7 Nov 2020 12:05 AM GMT

നിർണ്ണായക സംസ്ഥാനങ്ങളിൽ വമ്പിച്ച ലീഡ്: വിജയം ഉറപ്പിച്ച്‌ ബൈഡൻ, പരാജയഭീതിയിൽ വോട്ടെണ്ണൽ നിർത്തുവാൻ ആഹ്വാനം ചെയ്ത് ട്രംപ്
X

നിർണ്ണായക സംസ്ഥാനങ്ങളായ പെൻസിൽവാനിയയിലും, ജോർജ്ജിയയിലും, നെവാഡയിലും ലീഡ് ഉറപ്പിച്ചതോടെ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിലേക്കുള്ള വാതിലുകൾ ജോ ബൈഡന് വേണ്ടി തുറക്കുമെന്ന് ഉറപ്പായി. പതിനാറ് ഇലക്ട്‌റൽ കോളേജുള്ള ജോർജിയയിൽ നിലവിൽ 99 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 24,56,845 (49.4%) വോട്ടുകളുടെ വല്യ തോതിലുള്ള ലീഡാണ് ബൈഡനുള്ളത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ലീഡ് ചെയ്തിരുന്ന ട്രംപിന് ഇപ്പോൾ 24,52,825 ( 49.3%) വോട്ടുകളാണ് ഉള്ളത്. നിലവിൽ 264 ഇലക്ട്‌റൽ വോട്ടുകളുള്ള ബൈഡൻ ജോർജിയയിൽ വിജയിക്കുകയാണെങ്കിൽ 270 ഇലക്ട്‌റൽ വോട്ടുകൾ എന്ന ഭൂരിപക്ഷം കടക്കും. അതോടെ ട്രംപിന്റെ പരാജയം ഉറപ്പാകും.

20 ഇലക്ട്‌റൽ വോട്ടുകളുള്ള പെൻസിൽവാനിയയിലും ബൈഡന് തന്നെയാണ് ലീഡ്. 99 ശതമാനം വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ 33,37,069 (49.6%) വോട്ടുകളാണ് ബൈഡന് ലഭിച്ചിരിയ്ക്കുന്നത്. 33,08,192 ( 49.2%) വോട്ടുകളാണ് ട്രംപ് കരസ്ഥമാക്കിയിരിക്കുന്നത്. ഈ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഫിലാഡൽഫിയ കൗണ്ടയിലെ ഭൂരിപക്ഷം വോട്ടുകളും ബൈഡനാണ് ലഭിച്ചിരിയ്ക്കുന്നത്. പൊതുവെ നിഷ്പക്ഷ നിലപാടുള്ള ഇവിടത്തെ ജനത ആർക്ക് വോട്ടു ചെയ്യുമെന്നത് തിരെഞ്ഞെടുപ്പ് വിദഗ്ധർ ഉറ്റുനോക്കിയിരുന്നു.

ആറ് ഇലക്ട്‌റൽ വോട്ടുകൾ മാത്രമുള്ള നെവാഡയെ കുറിച്ചായിരുന്നു കൂടുതൽ ചർച്ചകൾ നടന്നിരുന്നത്. എന്നാൽ തപാൽ വോട്ടുകളുടെ ആധിക്യം മൂലമാണ് ഇവിടെ വോട്ടെണ്ണൽ മന്ദഗതിയിൽ പുരോഗമിയ്ക്കുന്നത്. നിലവിൽ 87 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 6,32,558 (49.8%) വോട്ടുകളാണ് ബൈഡന് ലഭിച്ചിരിയ്ക്കുന്നതു.

അതെ സമയം തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് ആരോപിച്ചുകൊണ്ടു നിയമ നടപടികളുമായി മുന്നോട്ടു നീങ്ങുവാൻ റിപ്പബ്ലിക്ക് കേന്ദ്രങ്ങൾ തീരുമാനിച്ചു. നിലവിൽ ജോര്ജിയയിലെയും നെവാഡയിലെയും വോട്ടെണ്ണൽ നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ട്രംപിന്റെ ഹർജികളെല്ലാം അതാത് സംസ്ഥാന കോടതികൾ തള്ളിയിരുന്നു. എങ്കിലും വോട്ടെണ്ണൽ നിർത്തുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ട്രംപിന്റെ ട്വീറ്റുകലും പ്രസംഗങ്ങളും ഇപ്പോഴും സജീവമാണ്. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ വാർത്ത സമ്മേളനത്തിനിടയിൽ നിയമ വിരുദ്ധ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത് എന്നുള്ള വാദത്തിൽ പ്രതിഷേധിച്ചുകൊണ്ടു അമേരിക്കയിലെ ടെലിവിഷൻ വാർത്താ മാധ്യമങ്ങൾ ട്രംപിന്റെ തത്സമയ വാർത്ത സമ്മേളനം സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെച്ചിരുന്നു.

നിയമ വിരുദ്ധമായ വോട്ടുകള്‍ കണക്കാക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം വ്യാപിച്ചു. എന്നാല്‍ വോട്ടെണ്ണല്‍ പ്രക്രിയ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്രംപിന്റെ പിന്തുണക്കാര്‍ പോളിംഗ് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഒത്തുകൂടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പരിഭ്രാന്തരാക്കി.

Next Story

Popular Stories