Top

ഫ്ളോയിഡിന്റെ ചരമവാര്‍ഷികദിനത്തില്‍ കുടുംബത്തെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് ബൈഡന്‍; മെയ് 25ന്, ലോകത്തെ നടുക്കിയ ദാരുണ സംഭവത്തിന് ഒരുവര്‍ഷം

ജോര്‍ജ് ഫ്ളോയിഡിന്റെ ഒന്നാം ചരമാവാര്‍ഷിക ദിനത്തില്‍ വൈറ്റ്ഹൗസിലേക്ക് ഫ്ളോയിഡിന്റെ കുടുംബത്തിനെ ക്ഷണിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. മെയ് 25നാണ് ജോര്‍ജ് ഫ്ളോയിഡിനെ വെളുത്ത വര്‍ഗ്ഗക്കാരനായ മിനിപോളിസ് പൊലീസ് ഓഫീസര്‍ മുട്ടിനിടയില്‍ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ലോകം മുഴുവന്‍ വന്‍ പ്രതിഷേധത്തിനിടായാക്കിയ ഫ്ളോയിഡിന്റെ ദാരുണമായ കൊലപാതകത്തിന്റെ ഒന്നാം ചരമാവാര്‍ഷിക ദിനത്തിലാണ് കുടുംബത്തെ വൈറ്റ് ഹൗസില്‍ ബൈഡന്‍ സ്വീകരിക്കുന്നത്. എന്നാല്‍ പ്രസിഡന്റ് ബൈഡന്റെ് ഇതുമായി ബന്ധപ്പെട്ട പരിപാടികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈറ്റ്ഹൗസ് പ്രസ്സ് […]

22 May 2021 6:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫ്ളോയിഡിന്റെ ചരമവാര്‍ഷികദിനത്തില്‍ കുടുംബത്തെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് ബൈഡന്‍; മെയ് 25ന്, ലോകത്തെ നടുക്കിയ ദാരുണ സംഭവത്തിന് ഒരുവര്‍ഷം
X

ജോര്‍ജ് ഫ്ളോയിഡിന്റെ ഒന്നാം ചരമാവാര്‍ഷിക ദിനത്തില്‍ വൈറ്റ്ഹൗസിലേക്ക് ഫ്ളോയിഡിന്റെ കുടുംബത്തിനെ ക്ഷണിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. മെയ് 25നാണ് ജോര്‍ജ് ഫ്ളോയിഡിനെ വെളുത്ത വര്‍ഗ്ഗക്കാരനായ മിനിപോളിസ് പൊലീസ് ഓഫീസര്‍ മുട്ടിനിടയില്‍ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

ലോകം മുഴുവന്‍ വന്‍ പ്രതിഷേധത്തിനിടായാക്കിയ ഫ്ളോയിഡിന്റെ ദാരുണമായ കൊലപാതകത്തിന്റെ ഒന്നാം ചരമാവാര്‍ഷിക ദിനത്തിലാണ് കുടുംബത്തെ വൈറ്റ് ഹൗസില്‍ ബൈഡന്‍ സ്വീകരിക്കുന്നത്. എന്നാല്‍ പ്രസിഡന്റ് ബൈഡന്റെ് ഇതുമായി ബന്ധപ്പെട്ട പരിപാടികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി ജെന്‍ സാക്കി തയ്യാറായില്ല.

ഡെറിക്ക് ചുവാന്‍ എന്ന വെളുത്ത വര്‍ഗ്ഗക്കാരനായ പോലീസ് ഓഫീസറാണ് തനിക്ക് ശ്വാസം മുട്ടുന്നുവെന്ന ഫ്ളോയിഡിന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ ക്രൂരകൃത്യം ചെയ്തത്. പിന്നീട് ചുവാനെ കേസില്‍ ശിക്ഷിക്കുകയും ചെയ്യ്തു. ഫ്ളോയിഡന്റെ ദാരുണമായ കൊലപാതകം പോലീസ് നിയമങ്ങളിലെ പരിഷ്‌ക്കരണത്തിനും കാരണമായി.

ജോര്‍ജ് ഫ്ളോയിഡ് ജസ്റ്റിസ് ഇന്‍ പോലീസിംഗ് ആക്ട്ടെന്നാണ് പുതിയ നിയമത്തിന് പേരുനല്കിയിരിക്കുന്നത്. എന്നാല്‍ ഫ്ളോയിഡിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ മെയ് 25ആണ് പുതിയ പോലീസ് നിയമനിര്‍മ്മാണത്തിന് ജോ ബൈഡന്‍ നല്കിയ സമയ പരിധി.വൈറ്റ് ഹൗസ് നിയമനിര്‍മ്മാണം സംബന്ധിച്ച് ചര്‍ച്ചകളില്‍ സജീവമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്ന് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി ജെന്‍ സാക്കി അറിയിച്ചു. ഇത്തരം ദാരുണപ്രവൃത്തികളില്‍ പോലീസ് ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചു.

കൂടാതെ നിയമപാലകര്‍ക്ക് നിയമങ്ങളില്‍ നിലനിന്ന പ്രത്യോക പ്രതിരോധങ്ങള്‍ പുതിയ നിയമം വഴി റദ്ദാക്കപ്പെടുകയും ചെയ്യും.എന്നാല്‍ മാര്‍ച്ചില്‍ പ്രതിനിധിസഭയില്‍ നിയമം പാസ്സായെങ്കിലും സെനറ്റില്‍ നിയമം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. നിയമപാലകര്‍ക്കുള്ള പ്രത്രേക സംരക്ഷണം എടുത്തുകളയുന്നതിനെതിരേ റിപ്പബ്ലിംക്കന്‍മാര്‍ സെനറ്റില്‍ കടുത്ത എതിര്‍പ്പുയര്‍ത്തുന്നുണ്ട്.

Next Story

Popular Stories