Top

‘ ഒരു മകന്‍ കുടുങ്ങും,’ ഖഷോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട സുപ്രധാന യുഎസ് റിപ്പോര്‍ട്ട് പുറത്തേക്ക്; സല്‍മാന്‍ രാജാവിനെ വിളിക്കാന്‍ ബൈഡന്‍

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട് യുഎസ് ഇന്റലിജന്‍സ് വകുപ്പിന്റെ വിശദ റിപ്പോര്‍ട്ട് പുറത്തു വരാനിരിക്കെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദുമായി ഫോണില്‍ സംസാരിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് അക്‌സിയോസ് ന്യൂസ് വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടനാത്മകമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൗദി രാജാവിന്റെ പുത്രന്‍മാരിലൊരാളെ കുടുക്കാന്‍ പ്രാപ്തിയുള്ളതാണെന്ന് ഈ വൃത്തങ്ങള്‍ പറയുന്നു. ബൈഡന്‍-സല്‍മാന്‍ രാജാവ് ഫോണ്‍ സംഭാഷണത്തില്‍ ഈ ഇന്റലിജന്‍സ് […]

24 Feb 2021 6:53 AM GMT

‘ ഒരു മകന്‍ കുടുങ്ങും,’ ഖഷോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട സുപ്രധാന യുഎസ് റിപ്പോര്‍ട്ട് പുറത്തേക്ക്; സല്‍മാന്‍ രാജാവിനെ വിളിക്കാന്‍ ബൈഡന്‍
X

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട് യുഎസ് ഇന്റലിജന്‍സ് വകുപ്പിന്റെ വിശദ റിപ്പോര്‍ട്ട് പുറത്തു വരാനിരിക്കെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദുമായി ഫോണില്‍ സംസാരിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് അക്‌സിയോസ് ന്യൂസ് വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടനാത്മകമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൗദി രാജാവിന്റെ പുത്രന്‍മാരിലൊരാളെ കുടുക്കാന്‍ പ്രാപ്തിയുള്ളതാണെന്ന് ഈ വൃത്തങ്ങള്‍ പറയുന്നു.

ബൈഡന്‍-സല്‍മാന്‍ രാജാവ് ഫോണ്‍ സംഭാഷണത്തില്‍ ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രധാന വിഷയമാവുമെന്നാണ് സൂചന. യുഎസ് ഡയരക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് ( ഡിഎന്‍ഐ) ആണ്് ഖഷോഗ്ജി വധത്തെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് പുറത്തു വിടുന്നത്. സല്‍മാന്‍ രാജാവിന്റെ മകനും സൗദി കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് ഖഷോഗ്ജി വധത്തില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി സൂചനയുണ്ട്.

2019 ല്‍ ഡിഎന്‍ഐ 30 ദിവസത്തിനുള്ളില്‍ ഖഷോഗ്ജി വധത്തിലെ എല്ലാ തെളിവുകളുമടങ്ങിയ മുഴുവന്‍ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മാണം യുഎസ് കോണ്‍ഗ്രസ് പാസാക്കിയിരുന്നു. കൊലപാതകത്തില്‍ സൗദിയിലെ അധികാര കേന്ദ്രങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഡിഎന്‍ഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന ഡൊണാള്‍ഡ് ട്രംപ് ഇത് തള്ളുകയായിരുന്നു. മുഴുവന്‍ വിവരങ്ങളും പുറത്തു വിടുന്നത് യുഎസ് ദേശീയ ഇന്റലിജന്‍സ് ശ്രോതസ്സുകളെയും പ്രവര്‍ത്തന രീതിയെയും ബാധിക്കുമെന്ന് പറഞ്ഞായിരുന്നു ട്രംപിന്റെ നടപടി. എന്നാല്‍ ട്രംപും മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള അടുത്ത സൗഹൃദമാണ് ഇതിനു കാരണമെന്നായിരുന്നു അന്ന് ഉയര്‍ന്നു വന്ന ആരോപണം.

ബൈഡന്റെ അധികാരത്തിലെത്തിയതോടെ ഡിഎന്‍ഐ ഈ റിപ്പോര്‍ട്ട് പുറത്തു വിടാനൊരുങ്ങുകയാണ്. സൗദി സര്‍ക്കാരിനെതിരെ വിമര്‍ശങ്ങളുന്നയിച്ചിരുന്ന വാഷിംഗ്ടണ്‍ പോസ്റ്റിലെ ലേഖകനായിരുന്നു ജമാല്‍ ഖഷോഗ്ജി. 2018 ല്‍ ഇസ്താബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഇദ്ദേഹത്തെ സൗദി ഏജന്റുകള്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തന്റെ വിവാഹത്തിന്റെ രേഖകള്‍ ശരിയാക്കാനായി സൗദി കോണ്‍സുലേറ്റില്‍ എത്തിയതായിരുന്നു ഇദ്ദേഹം. കൊലപാതകത്തിന് പിന്നില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന് സിഐഎയയുടെയടക്കം റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

Next Story