Top

ചര്‍ച്ച ഭരണത്തിലുള്ളവര്‍ തമ്മില്‍; എംബിഎസിനെ ‘തരം താഴ്ത്തി’ ബൈഡന്‍ ഭരണകൂടം

സൗദി അറേബ്യയുമായുള്ള അമേരിക്കയുടെ ഭരണതല ബന്ധത്തില്‍ മാറ്റം വരുത്തി ബൈഡന്‍ ഭരണകൂടം. ഔദ്യോഗിക ചര്‍ച്ചകള്‍ അമേരിക്കന്‍ പ്രസിഡന്റും സൗദി ഭരണാധികാരിയുമായി നടത്താനാണ് ഔദ്യോഗിക തീരുമാനം. ഇതു പ്രകാരം കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനും ബൈഡനും തമ്മിലുള്ള ചര്‍ച്ചകള്‍ കുറയും. സല്‍മാന്‍ രാജാവിനായിരിക്കും ബൈഡന്‍ ഭരണകൂടം പ്രഥമ പരിഗണന നല്‍കുക. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണസമയത്ത് എംബിഎസുമായിട്ടായിരുന്നു ഔദ്യോഗിക ചര്‍ച്ചകള്‍ പലതും നടന്നത്. ഇരുവരും അടുത്ത സൗഹൃദവും പുലര്‍ത്തിയിരുന്നു. ട്രംപിന്‍രെ മരുമകനും വൈറ്റ് ഹൗസ് ഉപദേശകനുമായ ജാരദ് […]

17 Feb 2021 12:53 AM GMT

ചര്‍ച്ച ഭരണത്തിലുള്ളവര്‍ തമ്മില്‍; എംബിഎസിനെ  ‘തരം താഴ്ത്തി’ ബൈഡന്‍ ഭരണകൂടം
X

സൗദി അറേബ്യയുമായുള്ള അമേരിക്കയുടെ ഭരണതല ബന്ധത്തില്‍ മാറ്റം വരുത്തി ബൈഡന്‍ ഭരണകൂടം. ഔദ്യോഗിക ചര്‍ച്ചകള്‍ അമേരിക്കന്‍ പ്രസിഡന്റും സൗദി ഭരണാധികാരിയുമായി നടത്താനാണ് ഔദ്യോഗിക തീരുമാനം. ഇതു പ്രകാരം കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനും ബൈഡനും തമ്മിലുള്ള ചര്‍ച്ചകള്‍ കുറയും. സല്‍മാന്‍ രാജാവിനായിരിക്കും ബൈഡന്‍ ഭരണകൂടം പ്രഥമ പരിഗണന നല്‍കുക.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണസമയത്ത് എംബിഎസുമായിട്ടായിരുന്നു ഔദ്യോഗിക ചര്‍ച്ചകള്‍ പലതും നടന്നത്. ഇരുവരും അടുത്ത സൗഹൃദവും പുലര്‍ത്തിയിരുന്നു. ട്രംപിന്‍രെ മരുമകനും വൈറ്റ് ഹൗസ് ഉപദേശകനുമായ ജാരദ് കുഷ്‌നറും എംബിഎസുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ ബൈഡന്‍ സമാനപാത പിന്തുടരില്ലെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

വൈറ്റ് ഹൗസിന്റെ പുതിയ നയ പ്രകാരം ഇനി യുഎസ് ഡിഫന്‍സ് സെക്രട്ടറി ലുയിഡ് ഓസ്റ്റിനുമായാണ് എംബിഎസ് സൗദി-യുഎസ് ഔദ്യോഗിക ചര്‍ച്ച നടത്തുക. സല്‍മാന്‍ രാജാവിന്റെ ആരോഗ്യ നിലയും വാര്‍ധക്യവും പരിഗണിച്ച് ഭരണതലത്തില്‍ വലിയ പങ്കാളിത്തം നിലവില്‍ എംബിഎസിനുണ്ട്. ഈ സാഹചര്യത്തിലാണ് വൈറ്റ് ഹൗസിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

സൗദിയുമായുള്ള ബന്ധത്തില്‍ പുനപരിശോധന നടത്തുമെന്ന് ബൈഡന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കങ്ങളും എന്നാണ് കരുതപ്പെടുന്നത്. അധികാരത്തിലേറി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ എല്ലാ സൂചനയും ബൈഡന്‍ നല്‍കിയിരുന്നു. സൗദിക്കുള്ള ചില ആയുധ ഇടപാട് പുനപരിശോധിക്കാന്‍ ബൈഡന്‍ തീരുമാനിച്ചിരുന്നു. യെമനിലെ യുദ്ധ പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഹൂതി വിമതരെ തീവ്രവാദിപട്ടികയിലുള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കുമെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

എംബിഎസിനെ സംബന്ധിച്ച് അതൃപ്തികരമായ തീരുമാനങ്ങളാണ് ഇവ മൂന്നും. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും വ്യത്യസ്തമായി അന്താരാഷ്ട്ര നയങ്ങള്‍ക്കനുസരിച്ച് സൗദി- അമേരിക്ക ബന്ധം തുടരാനാണ് ബൈഡന്‍ ഭരണകൂട ശ്രമം. എംബിഎസിനെതിരെ ആരോപണം വന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ട്രംപ് സ്വീകരിച്ച നയത്തെ ബൈഡനുള്‍പ്പെടെ നേരത്തെ വിമര്‍ശിച്ചിരുന്നു.

Next Story