‘ആര്‍എസ്എസ്, ബിജെപി ബന്ധമുള്ളവര്‍ വേണ്ട’; ബൈഡന്റെ ടീമില്‍ സംഘപരിവാര്‍ ബന്ധമുള്ള ഡെമോക്രാറ്റുകളെ ഒഴിവാക്കി
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക ടീമില്‍ ഇരുപതോളം ഇന്ത്യന്‍ വംശജരാണുള്ളത്. 13 സ്ത്രീകളും ഇതിലുള്‍പ്പെടുന്നു. ആദ്യമായാണ് പ്രസിഡന്റിന്റെ ടീമില്‍ ഇത്രയും ഇന്ത്യന്‍ വംശജരുള്‍പ്പെടുന്നത്. അതേസമയം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്ന ചില ഡെമൊക്രാറ്റ് അംഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ആര്‍എസ്എസ്, ബിജെപി ബന്ധം ഉള്ള ഡെമോക്രാറ്റ് അംഗങ്ങളെയാണ് ബൈഡന്റെ ടീം നോമിനേഷന് ലിസ്റ്റില്‍ നിന്നും നിന്നും ഒഴിവാക്കിയത്. സൊനാല്‍ ഷാ, അമിത് ജാനി എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. ബൈഡന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും. ഒപ്പം ഒബാമ സര്‍ക്കാരിന്റെ ഭരണകാലത്തും ഒബാമയുടെ ടീമില്‍ […]

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക ടീമില്‍ ഇരുപതോളം ഇന്ത്യന്‍ വംശജരാണുള്ളത്. 13 സ്ത്രീകളും ഇതിലുള്‍പ്പെടുന്നു. ആദ്യമായാണ് പ്രസിഡന്റിന്റെ ടീമില്‍ ഇത്രയും ഇന്ത്യന്‍ വംശജരുള്‍പ്പെടുന്നത്. അതേസമയം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്ന ചില ഡെമൊക്രാറ്റ് അംഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
ആര്‍എസ്എസ്, ബിജെപി ബന്ധം ഉള്ള ഡെമോക്രാറ്റ് അംഗങ്ങളെയാണ് ബൈഡന്റെ ടീം നോമിനേഷന് ലിസ്റ്റില്‍ നിന്നും നിന്നും ഒഴിവാക്കിയത്.
സൊനാല്‍ ഷാ, അമിത് ജാനി എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. ബൈഡന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും. ഒപ്പം ഒബാമ സര്‍ക്കാരിന്റെ ഭരണകാലത്തും ഒബാമയുടെ ടീമില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നു.
സോനാല്‍ ഷായുടെ പിതാവ് ‘ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി-യുഎസ്എ’ എന്ന ഹിന്ദുത്വ സംഘടനയുടെ പ്രസിഡന്റും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ‘ഏകല്‍ വിദ്യാലയ’ സ്ഥാപകനുമാണ്. ഈ സംഘടനയ്ക്ക് വേണ്ടി സോനല്‍ ഷാ ധനസമാഹരണം നടത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമിത് ജാനിയുടെ ഇന്ത്യയിലുള്ള കുടുംബത്തിന് ബിജെപി നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആര്‍എസ്എസ് ബിജെപി ബന്ധമുള്ളവരെ ബൈഡന് ടീമില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ അമേരിക്കയിലെ മതേതര ഇന്ത്യന്‍ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെമോക്രാറ്റ് പാര്‍ട്ടിയിലെ പലര്‍ക്കും വലതുപക്ഷ ഹിന്ദു സംഘടനകളുമായി ബന്ധമുണ്ടെന്ന് കാണിച്ച് 19 ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകള്‍ ജോ ബൈഡന് കത്തെഴുതിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ഒഴിവാക്കല്‍ എന്നാണ് സൂചന.
ബൈഡന് ടീമിലേക്ക് തെരഞ്ഞെടുത്ത ഇന്ത്യന്‍ വംശജരില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം വഹിക്കുന്നത് ടീന തന്ദേന് ആണ്. വൈറ്റ് ഹൗസ് മാനേജ്മെന്റ് ആന്റ് ബഡ്ജറ്റ് ഡയരക്ടറായാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പം ആദ്യമായി കശ്മീര്‍ വേരുകളുള്ള രണ്ടു ഇന്ത്യന്‍ വംശജരും ബൈഡന്റെ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഐഷ ഷാ, സമീറ ഫസിലി എന്നിവരാണിവര്‍.
വൈറ്റ് ഹൗസ് ഓഫീസ് ഡിജിറ്റല്‍ സ്ട്രാറ്റജി പാര്‍ടണര്‍ഷിപ്പ് മാനേജരായാണ് ഐഷ ഷാ ചുമതലയേറ്റത്. വൈറ്റ് ഹൗസിലെ നാഷണല്‍ എക്കണോമിക് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടറായാണ് സമീറ ഫസിലിലിടെ തെരഞ്#ടെുത്തിരിക്കുന്നത്.
- TAGS:
- democratic party
- Joe Biden
- RSS
- usa