സ്ഥാനമേറിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു; ഇതുവരെയും നെതന്യാഹുവിനെ വിളിക്കാതെ ബൈഡന്
യുഎസ് പ്രസിഡന്റ് സ്ഥാനമേറി മൂന്നാഴ്ചയിലേറെ പിന്നിട്ടിട്ടും യുഎസിന്റെ പ്രധാന സുഹൃദ് രാജ്യങ്ങളിലൊന്നായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിക്കാതെ ജോ ബൈഡന്. ഇതിനകം വിവിധ രാജ്യങ്ങളിലെ 11 അധികാരികളുമായി ബൈഡന് സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംസാരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി നീണ്ട രണ്ടു മണിക്കൂര്‍ സംസാരമാണ് ബൈഡന് നടത്തിയത്. എന്നാല്‍ ഇതുവരെയും നെതന്യാഹുവുമായി ബൈഡന് സംസാരിച്ചിട്ടില്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായി ഡൊണാള്‍ഡ് ട്രംപും ബരാക് ഒബാമയും സ്ഥാനമേറി രണ്ടു ദിവസത്തിനുള്ളില്‍ […]

യുഎസ് പ്രസിഡന്റ് സ്ഥാനമേറി മൂന്നാഴ്ചയിലേറെ പിന്നിട്ടിട്ടും യുഎസിന്റെ പ്രധാന സുഹൃദ് രാജ്യങ്ങളിലൊന്നായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിക്കാതെ ജോ ബൈഡന്. ഇതിനകം വിവിധ രാജ്യങ്ങളിലെ 11 അധികാരികളുമായി ബൈഡന് സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംസാരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി നീണ്ട രണ്ടു മണിക്കൂര്‍ സംസാരമാണ് ബൈഡന് നടത്തിയത്. എന്നാല്‍ ഇതുവരെയും നെതന്യാഹുവുമായി ബൈഡന് സംസാരിച്ചിട്ടില്ല.
മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായി ഡൊണാള്‍ഡ് ട്രംപും ബരാക് ഒബാമയും സ്ഥാനമേറി രണ്ടു ദിവസത്തിനുള്ളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. ഇസ്രായേലിനോടുള്ള അമേരിക്കന്‍ നയത്തില്‍ ബൈഡന് ചെറിയ മാറ്റം വരുത്തുന്നതിന്റെ സൂചനയാണിതെന്ന രാഷട്രീയ വാദം ഉയരുന്നുണ്ട്.
എന്നാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ബുധനാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞത്. നെതന്യാഹുവുമായി ബൈഡന് ഉടന്‍ തന്നെ സംസാരിക്കുമെന്നും ദീര്‍ഘകാല സൗഹൃദത്തിനായി ഇരു നേതാക്കളും തയ്യറാണെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞത്. എന്നാല്‍ എന്തു കൊണ്ടാണ് ബൈഡന്-നെതന്യാഹു സംഭാഷണം നീണ്ടു പോവുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.
അതേസമയം ഇറാനോട് ബൈഡന് കാണിക്കുന്ന മൃദുസമീപനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യുഎസ്-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന വാദവും ശക്തമാണ്. എന്നാല്‍ മറ്റെല്ലാം അമേരിക്കന്‍ പ്രസിഡന്റുമാരെയും പോലെ തന്നേ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായി ഇസ്രായേലിനെ ബൈഡന് നിലനിര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ചതുള്‍പ്പെടെയുള്ള ട്രംപിന്റെ ഇസ്രായേല്‍ നയങ്ങള്‍ പുനപരിശോധിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് ബൈഡന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ട്രംപില്‍ നിന്നും വ്യത്യസ്തമായി പാലസ്തീന്-ഇസ്രായേല്‍ വിഷയത്തില്‍ പക്ഷപാതപരമായ സമീപനം ബൈഡനില്‍ നിന്നും ഉണ്ടാകില്ലെന്നും വ്യക്തമാണ്. ബൈഡന്റെ ഔദ്യോഗിക ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ അമേരിക്കന്‍-പാലസ്തീന് വംശജരുടെ സാന്നിധ്യവും പ്രകടമാണ്.