Top

‘അഫ്ഗാനിസ്താനില്‍ രാജ്യ നിര്‍മിതിക്ക് പോയതല്ല’; സൈനിക പിന്‍മാറ്റത്തെക്കുറിച്ച് ബൈഡന്‍

അഫ്ഗാനിസ്താനില്‍ നിന്നും യുഎസ് സൈന്യം പിന്‍വാങ്ങുന്നത് ശരിയായ തീരുമാനം തന്നെയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ആഗസ്റ്റ് 31 നുള്ളില്‍ യുഎസ് സൈന്യം പൂര്‍ണമായും അഫ്ഗാനിസ്താനില്‍ നിന്നും പിന്‍വാങ്ങുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. ഇത്രയും കാലത്തെ സൈനിക പ്രവര്‍ത്തനങ്ങളിലൂടെ അഫ്ഗാനിസ്താനിലെ അല്‍ ഖ്വയ്ദ ഭീകര സംഘടനയെ തടയിടാനും അമേരിക്കയിലേക്കുള്ള ആക്രമങ്ങള്‍ ചെറുക്കാനും കഴിഞ്ഞു. അഫ്ഗാനിസ്താനിലേക്ക് സൈന്യത്തെ അയച്ചത് അവിടെ രാജ്യനിര്‍മ്മിതിക്കല്ലെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. അഫ്ഗാന്‍ നേതാക്കള്‍ രാജ്യത്തിന്റെ നല്ല ഭാവിക്കായി ഒരുമിച്ച് നില്‍ക്കണമെന്നും ജോ ബൈഡന്‍ പറഞ്ഞു. […]

8 July 2021 11:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അഫ്ഗാനിസ്താനില്‍ രാജ്യ നിര്‍മിതിക്ക് പോയതല്ല’; സൈനിക പിന്‍മാറ്റത്തെക്കുറിച്ച് ബൈഡന്‍
X

അഫ്ഗാനിസ്താനില്‍ നിന്നും യുഎസ് സൈന്യം പിന്‍വാങ്ങുന്നത് ശരിയായ തീരുമാനം തന്നെയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ആഗസ്റ്റ് 31 നുള്ളില്‍ യുഎസ് സൈന്യം പൂര്‍ണമായും അഫ്ഗാനിസ്താനില്‍ നിന്നും പിന്‍വാങ്ങുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.

ഇത്രയും കാലത്തെ സൈനിക പ്രവര്‍ത്തനങ്ങളിലൂടെ അഫ്ഗാനിസ്താനിലെ അല്‍ ഖ്വയ്ദ ഭീകര സംഘടനയെ തടയിടാനും അമേരിക്കയിലേക്കുള്ള ആക്രമങ്ങള്‍ ചെറുക്കാനും കഴിഞ്ഞു. അഫ്ഗാനിസ്താനിലേക്ക് സൈന്യത്തെ അയച്ചത് അവിടെ രാജ്യനിര്‍മ്മിതിക്കല്ലെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. അഫ്ഗാന്‍ നേതാക്കള്‍ രാജ്യത്തിന്റെ നല്ല ഭാവിക്കായി ഒരുമിച്ച് നില്‍ക്കണമെന്നും ജോ ബൈഡന്‍ പറഞ്ഞു. താലിബാന് അഫ്ഗാനിസ്താനെ കീഴ്‌പ്പെടുത്താന്‍ കഴിയില്ല. 75000 അംഗങ്ങള്‍ മാത്രമാണ് താലിബാനുള്ളത്. അഫ്ഗാന്‍ മൂന്ന് ലക്ഷത്തിലേറെ വരുന്ന അഫ്ഗാന്‍ സൈനികരുമായി ഇവര്‍ക്ക് പോരാട്ടം സാധ്യമല്ലെന്നും ബൈഡന്‍ പറഞ്ഞു. അതേസമയം അഫ്ഗാനിസ്താനുള്ള അമേരിക്കന്‍ പിന്തുണ തുടരുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

യുഎസ് സൈനികര്‍ രാജ്യത്ത് നിന്ന് പിന്‍വാങ്ങിയാലും 650 മുതല്‍ ആയിരത്തോളം യുഎസ് സൈനികരെ അഫ്ഗാനിസ്താനിലെ യുഎസ് എംബസി, കാബൂള്‍ വിമാനത്താവളം തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ വിന്യസിക്കും. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലിരിക്കെയാണ് അഫ്ഗാനിസ്താനിലെ യുഎസ് സൈനിക പിന്‍മാറ്റത്തിനു ധാരണയായത്. മെയ് 21 നകം പിന്‍മാറ്റമെന്നായിരുന്നു അന്നത്തെ ധാരണ. എന്നാല്‍ പിന്നീട് ജോബൈഡന്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ തിയ്യതി നീട്ടി വെക്കുകയായിരുന്നു.

അതേസമയം അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തിനു പിന്നാലെ അഫ്ഗാനിസ്താനിലെ പല മേഖലകളിലും താലിബാന്‍ വീണ്ടും ശക്തിപ്രാപിക്കുകയാണ്. അഫ്ഗാനിസ്താനില്‍ നിന്നും അമേരിക്കന്‍ സൈന്യമുള്‍പ്പെടയുള്ള വിദേശസൈന്യം പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് താലിബാന്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ വീണ്ടും വേരുറപ്പിക്കുന്നത്. താലിബാനെ പ്രതിരോധിക്കാനായി 20 വര്‍ഷത്തിലേറെയായി അഫ്ഗാനിസ്താനിലുള്ള അമേരിക്ക, ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളുടെ സേനകള്‍ രാജ്യത്ത് നിന്നും ഘട്ടം ഘട്ടമായി പിന്‍വാങ്ങുകയാണ്. സെപ്റ്റംബര്‍ മാസത്തോടെ അഫ്ഗാനിസ്താനില്‍ നിന്നും പൂര്‍ണമായും വിദേശ സൈന്യം പിന്‍മാറും.

അതേസമയം അത്യാവശ്യ സൈനിക സഹകരണത്തിനായി കുറച്ചു സൈനികരെ രാജ്യത്ത് നിര്‍ത്തും. വിദേശ സൈന്യം പിന്‍വാങ്ങുന്നതോടെ അഫ്ഗാന്‍ സര്‍ക്കാരിനും സൈന്യത്തിനും ആയിരിക്കും താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം. എന്നാല്‍ താലിബാനെ പ്രതിരോധിക്കാന്‍ അഫ്ഗാന്‍ സൈന്യത്തിനാവുമോ എന്ന ആശങ്ക ശക്തമായി നിലനില്‍ക്കുന്നുണ്ട്.

Next Story