Top

വാക്ക് പാലിച്ച് ബൈഡന്‍; ഗ്വാണ്ടനാമോ തടങ്കല്‍ പാളയം ഉടന്‍ അടച്ചുപൂട്ടും

വാഷിംങ്ടണ്‍: ഗ്വാണ്ടനാമോ തടങ്കല്‍ പാളയം നിര്‍ത്തലാക്കുക എന്നത് തങ്ങളുടെ ലക്ഷ്യമാണെന്ന് ബൈഡന്‍ ഭരണകൂടം. ഇതിനുവേണ്ട നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാക്കി പറഞ്ഞു. ഗ്വാണ്ടനാമോയില്‍ ഉടനടി എന്തെങ്കിലും നടപടിയുണ്ടാകുമോ എന്ന റോയിട്ടേഴ്‌സ് പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായാണ് തടവറ ഇല്ലാതാക്കുമെന്ന് സാക്കി പ്രതികരിച്ചത്. 2009ല്‍ ബറാക്ക് ഒബാമ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ ഗ്വാണ്ടനാമോ പൂട്ടുമെന്നും തടവറ ഇല്ലാതാക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് തവണ അധികാരത്തിലെത്തിയിട്ടും വാഗ്ദാനം നടപ്പിലാക്കാന്‍ ഒബാമ ഭരണകൂടത്തിന് സാധിച്ചിരുന്നില്ല. പിന്നീട് ട്രംപ് അധികാരത്തിലെത്തിയപ്പോഴാകട്ടെ തടവറയെ […]

13 Feb 2021 6:09 AM GMT

വാക്ക് പാലിച്ച് ബൈഡന്‍; ഗ്വാണ്ടനാമോ തടങ്കല്‍ പാളയം ഉടന്‍ അടച്ചുപൂട്ടും
X

വാഷിംങ്ടണ്‍: ഗ്വാണ്ടനാമോ തടങ്കല്‍ പാളയം നിര്‍ത്തലാക്കുക എന്നത് തങ്ങളുടെ ലക്ഷ്യമാണെന്ന് ബൈഡന്‍ ഭരണകൂടം. ഇതിനുവേണ്ട നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാക്കി പറഞ്ഞു. ഗ്വാണ്ടനാമോയില്‍ ഉടനടി എന്തെങ്കിലും നടപടിയുണ്ടാകുമോ എന്ന റോയിട്ടേഴ്‌സ് പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായാണ് തടവറ ഇല്ലാതാക്കുമെന്ന് സാക്കി പ്രതികരിച്ചത്.

2009ല്‍ ബറാക്ക് ഒബാമ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ ഗ്വാണ്ടനാമോ പൂട്ടുമെന്നും തടവറ ഇല്ലാതാക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് തവണ അധികാരത്തിലെത്തിയിട്ടും വാഗ്ദാനം നടപ്പിലാക്കാന്‍ ഒബാമ ഭരണകൂടത്തിന് സാധിച്ചിരുന്നില്ല. പിന്നീട് ട്രംപ് അധികാരത്തിലെത്തിയപ്പോഴാകട്ടെ തടവറയെ നിലനിര്‍ത്താനുള്ള നടപടികളിലേക്കായിരുന്നു ട്രംപ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ഒബാമയ്ക്ക് നടത്താന്‍ കഴിയാതിരുന്നത് ബൈഡന് സാധിക്കുമോ എന്നാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത്. തടവറ പുട്ടുമെന്നത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്റെ പ്രധാന പ്രചരണായുധമായിരുന്നു . ഇത് പൂര്‍ത്തിയാക്കാന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റിന് സാധിക്കുമോ എന്നത് കണ്ട് തന്നെ അറിയണം.

ഗ്വണ്ടാനാമോ തടവറ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒബാമയുടെ ഭാഗത്ത് നിന്നും ശക്തമായി തന്നെ ഉണ്ടായിയരുന്നു 2009ല്‍ അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹം ആദ്യം ഒപ്പുവെച്ച ഔദ്യോഗിക ഉത്തരവും ഇതായിരുന്നു. എന്നാല്‍ എല്ലാ റിപബ്ലിക്കനുകളും ചില ഡെമോക്രാറ്റുകളും ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു രേഖപ്പെടുത്തിയത്. ഇതിനോടകം ബൈഡന്റെ നീക്കത്തിനെതിരെയും ഒരു വിഭാഗം രംഗത്തെത്തിക്കഴിഞ്ഞു.

2002ല്‍ നടന്ന തീവ്രവാദാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന 40 പേരാണ് ഇപ്പോള്‍ ഗ്വാണ്ടനാമോ തടവറയില്‍ ഉള്ളത്. സെപ്തംബര്‍ 11ലെ ആക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളെന്ന് അമേരിക്ക ആരോപിക്കുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ മാത്രമാണ് ക്യാമ്പില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. അതേസമയം കുറ്റപത്രം സമര്‍പ്പിക്കപ്പെടാത്തവര്‍ക്ക് പരോള്‍ അനുവദിക്കുന്ന നടപടിയിലേക്കാവും ബൈഡന്‍ ആദ്യം കടക്കുക എന്ന് വേണം കരുതാന്‍.

2002ല്‍ ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ നേതൃത്വത്തിലാണ് ഗ്വാണ്ടനാമോ തടങ്കല്‍ പാളയം പണികഴിപ്പിക്കുന്നത്. ഭീകരവാദത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു തടവറയ്ക്ക് ബുഷിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയത്. കുറ്റക്കാരെ കൊല്ലുക, അല്ലെങ്കില്‍ വിചാരണ കൂടാതെ തടവിലുക, പീഡിപ്പിക്കുക എന്നതാണ് ഇതിലൂടെ അമേരിക്കന്‍ ഭരണകൂടം ചെയ്യുന്നത്. നിയമ പ്രകാരമുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് തടങ്കല്‍ പാളയം പണികഴിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മനുഷ്യാവകാശ ലംഘനം പാടില്ലെന്നുള്ള അമേരിക്കന്‍ ഭരണഘടനയുടെ അഞ്ച്, പതിനാല് എന്നീ ഭേദഗതികളെ വെല്ലുവിളിച്ചുകൊണ്ടാണ് ഗ്വാണ്ടനാമോ തടവറ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

Next Story