ആണവ കരാറില്‍ തിരിച്ചെത്തണമെങ്കില്‍ വിലക്കു നീക്കണമെന്ന് ഇറാന്; വിലക്ക് നീക്കണമെങ്കില്‍ ആണവ കരാറില്‍ തിരിച്ചെത്തണമെന്ന് ബൈഡന്
ഇറാനുമേലുള്ള അമേരിക്കന്‍ വിലക്കുകള്‍ നീക്കുന്നതും 2015 ലെ ആണവകരാറില്‍ ഇറാന് തിരിച്ചെത്തുന്നതും സംബന്ധിച്ച് പുതിയ ആശങ്കകള്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണസമയത്ത് ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നീക്കണമെങ്കില്‍ 2015 ല്‍ ഇറാന് ഒപ്പിട്ട ആണവകരാറിലെ ധാരണകള്‍ പാലിക്കണമെന്നാണ് ബൈഡന് പ്രതികരിച്ചിരിക്കുന്നത്.യുഎസ്, ഇറാന്, ചൈന, ഫ്രാന്‍സ്, റഷ്യ, ജര്‍മ്മനി, യുകെ എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച 2015 ലെ ആണവകരാര്‍ പ്രകാരം യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതിന് ഇറാന് നിശ്ചിത പരിമിതിയുണ്ട്. എന്നാല്‍ ഈ പരിമതി കടന്നും നിലവില്‍ ഇറാന് […]

ഇറാനുമേലുള്ള അമേരിക്കന്‍ വിലക്കുകള്‍ നീക്കുന്നതും 2015 ലെ ആണവകരാറില്‍ ഇറാന് തിരിച്ചെത്തുന്നതും സംബന്ധിച്ച് പുതിയ ആശങ്കകള്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണസമയത്ത് ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നീക്കണമെങ്കില്‍ 2015 ല്‍ ഇറാന് ഒപ്പിട്ട ആണവകരാറിലെ ധാരണകള്‍ പാലിക്കണമെന്നാണ് ബൈഡന് പ്രതികരിച്ചിരിക്കുന്നത്.
യുഎസ്, ഇറാന്, ചൈന, ഫ്രാന്‍സ്, റഷ്യ, ജര്‍മ്മനി, യുകെ എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച 2015 ലെ ആണവകരാര്‍ പ്രകാരം യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതിന് ഇറാന് നിശ്ചിത പരിമിതിയുണ്ട്.
എന്നാല്‍ ഈ പരിമതി കടന്നും നിലവില്‍ ഇറാന് ആണവപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. 2018 ല്‍ ട്രംപ് ഈ കരാറില്‍ നിന്നും യുഎസിനെ ഒഴിവാക്കിയതും ഇറാന് മേലുള്ള വിലക്കുകള്‍ വീണ്ടും സ്ഥാപിച്ചതിനും പിന്നാലെയാണ് ഇറാന് ഈ കരാറിലെ നയങ്ങളില്‍ നിന്ന് വ്യതിചലിച്ചത്.
എന്നാല്‍ ട്രംപ് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നീക്കം ചെയ്താല്‍ മാത്രമേ ആണവകരാറിലെ ചട്ടങ്ങള്‍ തങ്ങള്‍ പാലിക്കൂയെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ‘ ജെസിപിഒഎ ചട്ടങ്ങളിലേക്ക് ഇറാന് തിരിച്ചെത്തണമെങ്കില്‍ യുഎസ് പൂര്‍ണമായും വിലക്കുകള്‍ നീക്കണം. വാക്കാലല്ല, പേപ്പറില്‍, ഇറാന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖംനഇ കഴിഞ്ഞ ദിവസം പറഞ്ഞു.
ഒബാമ സര്‍ക്കാരിന്റെ ഭരണകാലത്താണ് ഇറാന് ജെസിപിഒഎ എന്ന ആണവകരാറില്‍ ഇറാന് ഒപ്പുവെച്ചത്. പകരമായി ഇറാനു മേല്‍ അതുവരെയുണ്ടായിരുന്ന വിലക്കുകള്‍ അമേരിക്ക നീക്കി. എന്നാല്‍ ട്രംപ് ഈ കരാറില്‍ നിന്നും പിന്മാറുകയും ഇറാനുമേലുള്ള വിലക്കുകള്‍ പുനസ്ഥാപിക്കുകയും ചെയ്യുകയായിരുന്നു.