‘തിരിമാലി’യുടെ നേപ്പാളിലെ ചിത്രീകരണം കഴിഞ്ഞുവെന്ന് ബിബിൻ ജോർജ്; ധർമജനെ തേടി സോഷ്യൽ മീഡിയ
ബിബിൻ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധിപേരാണ് ധർമജനെ തേടി എത്തിയിരിക്കുന്നത്.
4 May 2021 9:58 AM GMT
ഫിൽമി റിപ്പോർട്ടർ

ബിബിൻ ജോർജ് നായകനാകുന്ന പുതിയ സിനിമയുടെ നേപ്പാളിലെ ചിത്രീകരണം അവസാനിച്ചു. നടൻ തന്നെയാണ് ചിത്രത്തിന്റെ പുതിയ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തിരിമാലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിഷണം ചെയ്യുന്നത് രാജീവ് ഷെട്ടിയാണ്.
അങ്ങനെ…. തിരിമാലിയുടെ… ഷൂട്ടിംഗ്.. നേപ്പാളിലെ അവസാനിച്ചു… അടരാടിയവർ… പോരാടിയവർ… യോദ്ധാക്കൾ… ഞങ്ങൾ
ബിബിൻ ജോർജ്
അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്.
ബിബിൻ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധിപേരാണ് ധർമജനെ തേടി എത്തിയിരിക്കുന്നത്. ‘ധർമജൻ ചേട്ടൻ ഇപ്പൊ ഓക്കെ ആയില്ലേ,, അദ്ദേഹത്തെ നല്ല പോലെ നോക്കണം.. എന്ന ഇങ്ങോട്ട് വരുന്നത്’, ‘ഇവിടെ ധർമജനും അവസാനിച്ചു’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
തിരിമാലിയിൽ ഒരു പ്രധാന വേഷത്തിലാണ് ധർമജൻ അഭിനയിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ധര്മ്മജന് നേപ്പാളിലേക്ക് പോയത്. ആദ്യം മുതല്‍ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ധര്മ്മജന്. യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്കരമല്ല. ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണര്‍ത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് നേടാന്‍ സാധിക്കുമെന്നായിരുന്നു ധര്‍മ്മജന്റെ പക്ഷം. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയായ സച്ചിന് ദേവിനെ തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുകയായിരുന്നു.
15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന് കടലുണ്ടി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. അതിന് മുമ്പും പുരുഷന് കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയില്‍ ധര്മ്മജന് അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന് കടലുണ്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ രമേശ് പിഷാരടി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റി പ്രചരണമായിരുന്നു ബാലുശ്ശേരിയില്‍ നടന്നത്.