Top

ബിബിന്‍ ജോര്‍ജിന് ലിച്ചി നായിക; ജോണി ആന്റണിയും ധര്‍മജനും മുഖ്യവേഷത്തില്‍, തിരിമാലി വരുന്നു

സൂപ്പര്‍ ഹിറ്റ് ചിത്രം ശിക്കാരി ശംഭുവിനുശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്‌കെ ലോറന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ബിബിന്‍ ജോര്‍ജും ജോണി ആന്റണിയും ധര്‍മജനും കേന്ദ്രകഥാപാത്രത്തിലെത്തുന്നു. അങ്കമാലി ഡയറീസില്‍ ലിച്ചി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. റാഫി മെക്കാര്‍ട്ടിന്‍, ഷാഫി തുടങ്ങിയ പ്രമുഖ സംവിധായകര്‍ക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച രാജീവ് ഷെട്ടി സ്വതന്ത്ര സംവിധായകനാകുന്ന സിനിമയുടെ തിരക്കഥ സേവ്യര്‍ അലക്‌സ്, രാജീവ് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് എഴുതുന്നത്. […]

26 Oct 2020 12:43 AM GMT
ഫിൽമി റിപ്പോർട്ടർ

ബിബിന്‍ ജോര്‍ജിന് ലിച്ചി നായിക; ജോണി ആന്റണിയും ധര്‍മജനും മുഖ്യവേഷത്തില്‍, തിരിമാലി വരുന്നു
X

സൂപ്പര്‍ ഹിറ്റ് ചിത്രം ശിക്കാരി ശംഭുവിനുശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്‌കെ ലോറന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ബിബിന്‍ ജോര്‍ജും ജോണി ആന്റണിയും ധര്‍മജനും കേന്ദ്രകഥാപാത്രത്തിലെത്തുന്നു. അങ്കമാലി ഡയറീസില്‍ ലിച്ചി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക.

റാഫി മെക്കാര്‍ട്ടിന്‍, ഷാഫി തുടങ്ങിയ പ്രമുഖ സംവിധായകര്‍ക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച രാജീവ് ഷെട്ടി സ്വതന്ത്ര സംവിധായകനാകുന്ന സിനിമയുടെ തിരക്കഥ സേവ്യര്‍ അലക്‌സ്, രാജീവ് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് എഴുതുന്നത്. കൊച്ചിയും നേപ്പാളുമാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍.

ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍, തുടങ്ങിയവര്‍ക്ക് ഒപ്പം നേപ്പാളി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും. ഒക്ടോബര്‍ 26 വിജയദശമി ദിനത്തില്‍ സിനിമയ്ക്ക് കൊച്ചിയില്‍ തുടക്കമായി. സിനിമയുടെ ടൈറ്റില്‍ ടീസര്‍ രാവിലെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

https://www.facebook.com/BibinGeorge.onair/posts/2793457704264194


സംഗീതം ബിജിബാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല, പിആര്‍ഒ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്.

Next Story